• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപി തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി; ഒബിസി പുനക്രമീകരണ നിര്‍ദ്ദേശം കേന്ദ്രം മാറ്റിവച്ചു

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഒബിസി വിഭാഗങ്ങളുടെ ക്രീമി ലെയര്‍ പുനക്രമീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ തീരുമാനം മാറ്റിവെച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് മുന്‍ സെക്രട്ടറി ബിപി ശര്‍മയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സമൂഹിക നീതി വകുപ്പ് വരുമാന പരിധി വര്‍ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒബിസി ക്വാട്ടയ്ക്ക് നിലവിലെ വാര്‍ഷിക വരുമാനം 8ലക്ഷമാണ് അത് 12 ലക്ഷമാക്കി ഉയര്‍ത്തണമെന്നാണ് സാമൂഹിക വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

"താൻ വികസനത്തിന് വേണ്ടി നിൽക്കുന്ന വ്യക്തി, മുഖ്യമന്ത്രിയും" - എം പി ശശി തരൂർ

ഈ വരുമാനത്തിന്റെ കണക്കില്‍ ശമ്പള വരുമാനം കൂടി ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നിലവില്‍ ഒബിസി ക്വാട്ടയ്ക്കര്‍ഹമായവരുടെ വരുമാനത്തില്‍ ശമ്പളം ഉള്‍പ്പെടുത്തിയിട്ടില്ല. ശമ്പളം ഉള്‍പ്പെടുത്താത്തത് വിവേചനപരമാണെന്നും ശമ്പളം ഉള്ള ആളുകള്‍ക്ക് പ്രത്യേകിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അധിക ആനുകൂല്യം ഇതിലൂടെ നല്‍കുകയാണെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി. അതേസമയം ഈ നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ വിശദമായ പഠനത്തിന് തീരുമാനിച്ചിരുന്നുവെന്നും അതിനാല്‍ കഴിഞ്ഞമാസം ഈ നിര്‍ദ്ദേശം തിരികെ സാമൂഹിക വകുപ്പിന് തന്നെ കൈമാറുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി ഷംന കാസിം; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍

വരുമാനപരിധി ഉയര്‍ത്തുന്നതോടെ ദരിദ്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുമെങ്കിലും കൂടുതല്‍ പേര്‍ സംവരണത്തിന്റെ പരിധിയില്‍ വരുമെന്നും വൃത്തങ്ങള്‍ പറയുന്നു. അതേസമയം പരിധി വര്‍ധിപ്പിക്കുകയും ശമ്പളം ഉള്‍പ്പെടുത്തുകയും ചെയ്യുന്നതിനെതിരെ ബി സി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. ഇതോടെ പലരും ക്രീമിലെയറിലേക്ക് കടക്കുകയും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒമൈക്രോണ്‍ നിരീക്ഷണത്തില്‍ പാളിച്ച; കോംഗോയില്‍ നിന്ന് എത്തിയ രോഗിയുടെ സമ്പര്‍ക്ക പട്ടിക വിപുലംഒമൈക്രോണ്‍ നിരീക്ഷണത്തില്‍ പാളിച്ച; കോംഗോയില്‍ നിന്ന് എത്തിയ രോഗിയുടെ സമ്പര്‍ക്ക പട്ടിക വിപുലം

ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 27 ശതമാനം സംവരണത്തിന് അര്‍ഹതയുണ്ട്. എന്നിരുന്നാലും, അവയ്ക്കിടയിലുള്ള ക്രീമി ലെയര്‍ അത്തരം ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. നിലവിലെ നിയമമനുസരിച്ച്, 8 ലക്ഷം രൂപയോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനമുള്ള ഒരു ഒബിസി കുടുംബത്തെ ക്രീമി ലെയര്‍ ആയി തരം തിരിച്ചിരിക്കുകയാണ്.

ബിബിന്‍ റാവത്തിന് പകരക്കാരനായി ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനായി ജനറല്‍ എം നരവനെ ചുമതലയേറ്റുബിബിന്‍ റാവത്തിന് പകരക്കാരനായി ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാനായി ജനറല്‍ എം നരവനെ ചുമതലയേറ്റു

cmsvideo
  പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

  ജാതി അധിഷ്ഠിത സെന്‍സസ് വിഷയത്തില്‍ പ്രതിപക്ഷത്തുനിന്നും അതിന്റെ ചില സഖ്യകക്ഷികളില്‍ നിന്നും സര്‍ക്കാര്‍ ഇതിനകം തന്നെ കടുത്ത വിമര്‍ശനം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം നിര്‍ദ്ദേശങ്ങളുടെ തിരിച്ചുവരവ്.2021 സെപ്തംബറില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, ജാതി സെന്‍സസ് ഭരണപരമായി ബുദ്ധിമുട്ടുള്ളതുമാണെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതി സെന്‍സസ് വേണമെന്ന ആവശ്യം പ്രതിപക്ഷം പ്രധാന വിഷയമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു.

  'പെണ്‍കുട്ടികളുടെ ജീവിതത്തിൽ മോദിജി സര്‍ക്കാര്‍ പരത്തുന്ന പുതിയ പ്രകാശം', പ്രശംസിച്ച് ശോഭാ സുരേന്ദ്രൻ'പെണ്‍കുട്ടികളുടെ ജീവിതത്തിൽ മോദിജി സര്‍ക്കാര്‍ പരത്തുന്ന പുതിയ പ്രകാശം', പ്രശംസിച്ച് ശോഭാ സുരേന്ദ്രൻ

  English summary
  weeks befor UP polls: central Govt postpones proposal to reshuffle OBC creamy layer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X