കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ദാവോസ് ഉച്ചകോടിയില്‍;ഡബ്യൂഇഎഫിന്‍റെ വികസന സൂചികയില്‍ ഇന്ത്യ പാക്കിസ്ഥാനും പിന്നില്‍

  • By Desk
Google Oneindia Malayalam News

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കാനിരിക്കെയാണ് വളര്‍ന്നു വരുന്ന സമ്പത്ത് വ്യവസ്ഥയുള്ള രാജ്യങ്ങളുടെ പട്ടിക ഡബ്ല്യൂ.ഇ.എഫ് പുറത്തുവിട്ടത്. പട്ടികയില്‍ പാക്കിസ്ഥാന്‍ 47ാം സ്ഥാനം നേടിയപ്പോള്‍ ഇന്ത്യ 62ാം സ്ഥാനത്താണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ചൈന 47 ാം സ്ഥാനത്താണ്.

world economic forum

ലിതുവാനിയ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്. ഹംഗറിയക്ക് രണ്ടാം സ്ഥാനവും പോളണ്ടിന് അഞ്ചാം സ്ഥാനവും ഉണ്ട്. അതേസമയം നോര്‍വ്വേയുടെതാണ് സമഗ്രമായ സമ്പദ് വ്യവസ്ഥയെന്ന് സൂചികയില്‍ വ്യക്തമാക്കുന്നു. അയര്‍ലെന്‍റ്, ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലാന്‍റ്, ഡെന്‍മാര്‍ക്ക് എന്നിവയാണ് സൂചികയില്‍ അടുത്ത സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.എന്നാല്‍ ഡബ്ല്യൂ എഫിന്‍റെ പട്ടികയില്‍ വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥയുള്ള 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.

ഉയര്‍ന്ന ജീവിത നിലവരം, പാരിസ്ഥിതിക സുസ്ഥിരത, ഭാവി തലമുറകളുടെ സംരക്ഷണത്തിനാവശ്യമായ ഘടകങ്ങള്‍ എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് ഡബ്ല്യൂ.ഇ.എഫ് വ്യക്തമാക്കുന്നു. അതേസമയം ലോക രാഷ്ട്രങ്ങള്‍ പുതിയ വികസന നയങ്ങള്‍ സ്വീകരിക്കണമെന്നും സാമ്പത്തിക നേട്ടത്തിന്‍റെ അളവുകോലായി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തെ ആശ്രയിക്കുന്നത് ഹ്രസ്വകാലാവസ്ഥയും അസമത്വവും സൃഷിക്കുമെന്നും ഡബ്ല്യൂ.ഇ.എഫ് വ്യക്തമാക്കുന്നു.

English summary
India was today ranked at the 62nd place among emerging economies on an Inclusive Development Index, much below China's 26th position and Pakistan's 47th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X