കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദിന് രാജ്യത്തിന്റെ സല്യൂട്ട്... ശൗര്യം രാജ്യത്തിന്റെ അഭിമാനം കാത്തു, സ്വാഗതം ചെയ്ത് കെജ്രിവൾ!

Google Oneindia Malayalam News

ദില്ലി: പാകിസ്താനിൽ നിന്ന് ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദ് വർധനെ സ്വാഗതം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും. 'ഒടുവിൽ ഹീറോ തിരിച്ചെത്തി. വിങ് കമാൻഡർ അഭിനന്ദനെ രാജ്യം സല്യൂട്ട് ചെയ്യുന്നു. നിങ്ങളാണ് എല്ലാവർക്കും പ്രചോദനം' എന്ന് അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

<strong>കുപ്‌വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമ്യത്യു, സംഘര്‍ഷം കനക്കുന്നു!!</strong>കുപ്‌വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമ്യത്യു, സംഘര്‍ഷം കനക്കുന്നു!!

നിന്റെ ശൗര്യം രാജ്യത്തിന്റെ അഭിമാനം കാത്തെന്നാണ് നവീൻ പട്നായിക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അഭിനന്ദ് വർധനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. വൈകുന്നേരം 5.30ന് കൈമാറിയെന്ന് റിപ്പോർട്ടുകളുണ്ടെയിരുന്നു. എന്നാൽ പാകിസ്താൻ മനപൂർവ്വം വൈകിപ്പിക്കുകയായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Naveen Patnaik and Arvind Kejriwal

ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ പിടികൂടിയത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്. 'സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ അഭിനന്ദന്‍ വര്‍ത്തമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

English summary
Welcome Abhinandan: Delhi CM Arwind Kejriwal, Odisha CM Naveen Patnaik tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X