കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കർണാടകയിലേക്ക് സ്വാഗതം...' ബിജെപി എംഎൽഎമാരെ കളിയാക്കി കർണാടക കോൺഗ്രസിന്റെ ട്വീറ്റ്,

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
BJP MLAമാരെ കളിയാക്കി കോൺഗ്രസ് | Oneindia Malayalam

ബെംഗളൂരു: ദില്ലിയിലെ ആഢംബര ഹോട്ടലകളിലെ മൂന്ന് ദിവസത്തെ വാസത്തിന് ശേഷം കർമാടകയിലെ നൂറോളം ബിജെപി എംഎൽഎമാർ ബെംഗളൂരുവിലേക്ക് അടുത്ത ദിവസങ്ങലിൽ തിരിച്ചെത്താനിരിക്കെ, കർണാടകയിലേക്ക് തിരിച്ചെത്തുന്ന ബിജെപി എംഎൽഎമാരെ സ്വാഗതം ചെയ്ത് സംസ്ഥാന പ്രസിഡൻറ് ദിനേഷ് ഗുണ്ടു റാവു ട്വീറ്റ് ചെയ്തു.

<strong>മാധ്യമപ്രവർത്തകന്റെ കൊലപാതകം; ആൾദൈവം ഗുർമീത് റാം റഹിമിനും കൂട്ടാളികൾക്കും ജീവപര്യന്തം, 50000 രൂപ പിഴയും!!</strong>മാധ്യമപ്രവർത്തകന്റെ കൊലപാതകം; ആൾദൈവം ഗുർമീത് റാം റഹിമിനും കൂട്ടാളികൾക്കും ജീവപര്യന്തം, 50000 രൂപ പിഴയും!!

കർണാടകയിൽ ഭരണം അട്ടിമറിക്കാനുള്ള ബിജെപിയുടെ 'ഓപ്പറേഷൻ താമര'യെ ചെറുക്കാൻ കോൺഗ്രസ് നടത്തിയ 'ഓപ്പറേഷൻ സേവ് കർണാടക' വിജയത്തിലെത്തിയതോടെയാണ് ബിജെപി എംഎൽഎമാർക്കെതിരെ പരിഹാസവുമായി കർണാടക പിസിസി രംഗത്തെത്തിയത്. നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ഥാനം രാജിവെക്കുമെന്നും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നുമായിരുന്നു ബിജെപി അവകാശവാദം. പക്ഷെ ഈ ഓപ്പറേഷൻ താമരയെ തകര്‍ക്കാനുറച്ചു കോണ്‍ഗ്രസ് രംഗത്തിറങ്ങിയതോടെ കളി മാറി.

BJP-Congress

ബിജെപി റാഞ്ചിയ എംഎൽഎമാരിൽ രണ്ടു പേരെ കോൺഗ്രസ് നാടകീയമായി തിരിച്ചെത്തിച്ചെത്തിച്ചതോടെയാണ് നാടകീയ രംഗങ്ങൾക്ക് അവസാനമായത്. 16 പേരെയെങ്കിലും വല വീശി പിടിച്ചാൽ മാത്രമേ സര്‍ക്കാരിനെ വീഴ്ത്താൻ ബിജെപിക്ക് കഴിയൂ. ബിജെപിയുടെ നീക്കത്തിന് ബദലായി ബിജെപിയുടെ എംഎല്‍എമാരെ വലയിലാക്കാന്‍ ശ്രമമൊന്നും നടത്തുന്നില്ലെന്ന് മുഖ്യമന്ത്രി കുമാര സ്വാമി പറഞ്ഞിരുന്നു.

എന്നാൽ ബിജെപി എംഎൽഎ മാരെ മുഴുവൻ നേരത്തെ തന്നെ മാറ്റിയിരുന്നു. മാറ്റിയ ബിജെപി എംഎൽഎമാർ തിരിച്ച് വരാനിരിക്കെയാണ് അവർക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. ബിജെപി നേതാവ് ബിഎസ് യദ്യൂരപ്പ ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയിരുന്നു. ഇത്രയും ദിവസം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയായിരുന്നെന്നാണ് യദ്യൂരപ്പയുടെ വാദം.

English summary
"Welcome, Now Get To Work": Karnataka Congress Mocks BJP Team's "Retreat"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X