Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി ഏറ്റെടുക്കല്‍: നുണപ്രചാരണം വിശ്വസിക്കരുതെന്ന് മോദി

ദില്ലി: ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ കുറിച്ച് വ്യാപകമായ നുണപ്രചരണം നടക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഈ ബില്ല് കൊണ്ടുവന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ ബില്ലിനെതിരെ അനാവശ്യ പ്രചാരണങ്ങള്‍ നടക്കുകയാണ്. മന്‍ കീ ബാത് എന്ന റേഡിയോ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇപ്പോഴുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് 120 കൊല്ലത്തെ പഴക്കമാണ് ഉള്ളത്. നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷം 60 കഴിഞ്ഞു. ഇപ്പോഴും പഴഞ്ചന്‍ നിയമമാണ് തുടര്‍ന്ന് പോകുന്നത്. കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് ആവശ്യമായ ഭേദഗതികള്‍ നിയമത്തില്‍ വരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള നുണപ്രചരണങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും മോദി പറഞ്ഞു.

narendra-modi

കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും വികസനം മുന്‍നിര്‍ത്തിയാണ് കേന്ദ്രം നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയത്. നിങ്ങള്‍ എന്നെ വിശ്വസിച്ചു. നിങ്ങള്‍ക്ക് ദോഷം വരുന്ന ഒന്നും ഞാന്‍ ഒരിക്കലും ചെയ്യില്ല. എതിര്‍പ്പുള്ള സംസ്ഥാനങ്ങള്‍ക്ക് പഴയ ഭൂമി ഏറ്റെടുക്കല്‍ നിയമവുമായി തുടരാം. ബില്ലിനെതിരെ നുണപ്രചാരണം നടത്തുന്നത് പ്രതിപക്ഷ കക്ഷികളാണ് എന്നാണ് മോദിയുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+