കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കണം; വിധിയില്‍ ആദ്യ പ്രതികരണവുമായി അമിത് ഷാ

Google Oneindia Malayalam News

ദില്ലി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വിധിയെ അംഗീകരിച്ച് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ മതവിഭാഗങ്ങളോടും സമുദായങ്ങളോടും താന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എല്ലാവരും സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.

amitshahn

സുപ്രീം കോടതിയുടേത് ചരിത്രപരമായ വിധിയാണെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ വിധി എല്ലാവരും സ്വാഗതം ചെയ്യണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ഇത് സാമൂഹിക ഐക്യത്തിന് ഗുണം ചെയ്യും. വിഷയത്തിൽ കൂടുതൽ തർക്കങ്ങൾ ഉണ്ടാകരുത്, അതാണ് ജനങ്ങളോടുള്ള എന്‍റെ അഭ്യർത്ഥന, നീതീഷ് പറഞ്ഞു.

ദശാബ്ദങ്ങളായി നീണ്ട് നില്‍ക്കുന്ന തര്‍ക്കത്തിന് ഇന്ന് അവസാനമായിരിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു. വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും വാദങ്ങളും ഭാഗങ്ങളും കേട്ട ശേഷമാണ് കോടതി ഏകകണ്ഠമായി വിധി പറഞ്ഞത്. സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി തള്ളിക്കൊണ്ട് ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ട് നല്‍കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അയോധ്യയിലെ തര്‍ക്ക ഭൂമിക്ക് പുറത്ത് മുസ്ലീം പള്ളി നിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ നല്‍കുമെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.

രാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ്; നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കോടതിരാമക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ്; നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് കോടതി

English summary
Welcoming the unanimous SC verdict says Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X