കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാർട്ടേഡ് വിമാനങ്ങളിൽ പണം കടത്താൻ രഹസ്യഅറകൾ; അന്വേഷണം... നോട്ട് നിരോധനത്തിന് ശേഷമുള്ള ഇടപാടുകളും..

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പണം കടത്താൻ വിഐപി ചാർട്ടേഡ് വിമാനങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. നിരവധി ഏജൻസികൾ അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആദ്യ വിവാഹം പ്രണയിച്ച്, ഒടുവില്‍ കാമുകനൊപ്പം പോവാന്‍ തട്ടിക്കൊണ്ടു പോവല്‍; നാടകം പൊളിഞ്ഞത് ഇങ്ങനെആദ്യ വിവാഹം പ്രണയിച്ച്, ഒടുവില്‍ കാമുകനൊപ്പം പോവാന്‍ തട്ടിക്കൊണ്ടു പോവല്‍; നാടകം പൊളിഞ്ഞത് ഇങ്ങനെ

ചാർട്ടേഡ് വിമാനങ്ങളിൽ വി ഐ പി കൾ പണം കടത്തിയതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. പക്ഷെ ചില വിമാനങ്ങളിൽ രഹസ്യ അറകൾ കണ്ടെത്തിയത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരം വിമാനങ്ങളിൽ സുരക്ഷാ പരിശോധന കുറവായതിനാൽ പണം കടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

flight

വ്യാജരേഖകൾ നൽകി വിമാനത്താവളത്തിലേക്ക് പ്രവേശനാനുമതി നേടിയതിന് കഴിഞ്ഞ മേയിൽ മുൻ മാധ്യമപ്രവർത്തകനും വ്യവസായിയുമായ ഉപേന്ദ്ര റായിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും പ്രവേശിക്കാൻ അനുമതി നൽകുന്നതായിരുന്നു പാസ്.

ഏവിയേഷൻ എഞ്ചിനീയറുടെ സഹായത്തോടെ ചാർട്ടേഡ് വിമാനങ്ങളിൽ ഉപേദ്ര രഹസ്യ അറകൾ നിർമിച്ചിട്ടുള്ളതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വിമാന ഉടമകൾക്ക് പോലും ഇതിനെക്കുറിച്ച് സൂചനയില്ലായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത്.

2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം നടന്ന സംശയാസ്പദമായ എല്ലാ ഇടപാടുകളും എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്.

ഭാര്യയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി 92കാരൻ; തെളിവ് നശിപ്പിക്കാൻ മൂന്ന് ദിവസംഭാര്യയെ കൊലപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി 92കാരൻ; തെളിവ് നശിപ്പിക്കാൻ മൂന്ന് ദിവസം

English summary
Were VIP Planes Used To Carry Truckloads Of Cash Outside India? Probe On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X