കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ മരണസംഖ്യയില്‍ വ്യത്യാസം; അനുബന്ധ രോഗങ്ങള്‍കൊണ്ട് മരിച്ചവരുടേത് ഉള്‍പ്പെടുത്തിയില്ല

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ മെയ് 17 വരെ ഉയര്‍ത്തിയിരിക്കുകയാണ്. അതിനിടെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണവും, മരണസംഖ്യ തുടങ്ങിയ ഡാറ്റകളില്‍ ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് പശ്ചിമ ബംഗാള്‍. അതേസമയം ഓഡിറ്റ് കമ്മിറ്റി തയ്യാറാക്കിയ കണക്ക് പ്രകാരം കൊറോണ അനുബന്ധ രോഗം മൂലം മരണപ്പെട്ട 72 പേരുടെ കണക്കുകള്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക കൊറോണ മരണസംഖ്യയോടൊപ്പം ചേര്‍ക്കില്ലെന്ന് ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ പറഞ്ഞു.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരാണ് സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരണപ്പെട്ടതെന്നും ഇതോടെ മരണ സംഖ്യ 61 ആയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

corona

ഇതില്‍ 33 കൊറോണ കേസുകള്‍ ഓഡിറ്റ് കമ്മിറ്റി തന്നെ സ്ഥിരീകരിച്ചതാണ്. എന്നാല്‍ ഓഡിറ്റ് കമ്മിറ്റി തയ്യാറാക്കിയ ഡാറ്റയിലെ അനുബന്ധ അസുഖങ്ങള്‍ മൂലം മരിച്ച 72 പേരെ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയാല്‍ പശ്ചിമ ബംഗാളില്‍ കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ 133 ആവും.

ഏപ്രില്‍ 3 മായിരുന്നു സംസ്ഥാനത്ത് ഓഡിറ്റ് കമ്മിറ്റിയെ നിയോഗിക്കുന്നത്. അന്ന് സംഘം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 105 മരണങ്ങളില്‍ 33 എണ്ണം കൊറോണ വൈറസ് ബാധയെ തുടര്‍ന്നും ബാക്കിയുള്ള 72 പേര്‍ മറ്റ് അനുബന്ധ രോഗം മൂലം മരണപ്പെട്ടതാണെന്നുമായിരുന്നു സിന്‍ഹ പറഞ്ഞത്.

സംഭവം വിവാദമായതോടെ സിന്‍ഹയുടെ പ്രതികരണം ഇങ്ങനെയായിരുന്നു,' ഞങ്ങള്‍ രണ്ട് തരത്തിലുള്ള മരണ നിരക്ക് കണക്കാക്കുന്നില്ല. ഓഡിറ്റ് കമ്മിറ്റി പുറത്ത് വിട്ടത് പ്രകാരം കൊറോണ വൈറസ് രോഗബാധ മൂലമുള്ള മരണം മാത്രമാണ് കണക്കാക്കുന്നത്.'

കൊറോണ വൈറസ് രോഗം വ്യാപിക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വിടാത്തതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. തുടര്‍ച്ചയായി മൂന്ന് ദിവസം കൊറോണ ബാധിച്ച് മരിച്ചവരുടെ വിവരം സംസ്ഥാനം മറച്ചുവെച്ചിരുന്നു. തങ്ങളുടെ കൊറോണ മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി അല്‍പം വിഷയം പിടിച്ചതാണെന്നും അതുകൊണ്ടാണ് മൂന്ന് ദിവസം മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തടസം നേരിട്ടതെന്നും സിന്‍ഹ പറഞ്ഞു.

ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 61 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. 908 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 3900 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒപ്പം 195 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 46433 ആണ്. മരണപ്പെട്ടവരുടെ എണ്ണം 2568 ആയി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് 32124 രോഗികളാണിത്. 12727 പേര്‍ക്കാണ് രോഗം ഭേദമായത്.മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി എന്നീ സംസ്ഥാനങ്ങളെയാണ് കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ചത്.

English summary
West Bengal Admitted That Number of Coronavirus Death Rate is not Perfect In State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X