ബംഗാളില്‍ ഗാംഗുലി പ്രചാരണത്തിന്; സിപിഎമ്മിനും ബിജെപിക്കും എതിരെ?
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം സൗരവ് ഗാംഗുലി പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ജഗ്മോഹന് ഡാല്‍മിയയുടെ മകള്‍ വൈശാലി ഡാല്‍മിയയ്ക്ക് വേണ്ടിയാകും ഗാംഗുലി വോട്ട് പിടിക്കാനെത്തുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിട്ടാണ് വൈശാലി ഡാല്‍മിയ മത്സരിക്കുന്നത്.
ഗാംഗുലി തനിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന കാര്യം വൈശാലി ഡാല്‍മിയ തന്നെയാണ് അറിയിച്ചത്. ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ഥികളില്‍ ഒരാളാണ് വൈശാലി. കഴിഞ്ഞ 42 വര്‍ഷമായി എനിക്ക് ഗാംഗുലിയെ അറിയാം. ഡാല്‍മിയയുടെയും ഗാംഗുലിയുടെയും കുടുംബം ഒന്നാണ്. അതുകൊണ്ട് തന്നെ ഗാംഗുലി തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തും - വൈശാലി പറഞ്ഞു.

രാമകൃഷ്ണ മിഷന് ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ നിന്നാകും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുക എന്നും അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ഗാംഗുലി കാംപെയ്ന് ചെയ്യുക എന്നതിനര്‍ഥം സി പി എമ്മിനും ബി ജെ പിക്കും എതിരെ എന്നാണ്. മുന്‍ ക്യാപ്റ്റനായ ഗാംഗുലിയെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബി ജെ പി നേരത്തെ ശ്രമിച്ചിരുന്നു. ബി ജെ പിയുടെ ക്ഷണം തല്ക്കാലം സ്വീകരിക്കാനില്ല എന്ന് ഗാംഗുലി മറുപടിയും നല്കി.
കഴിഞ്ഞ സെപ്തംബറിലാണ് വൈശാലി ഡാല്‍മിയയുടെ പിതാവ് ജഗ്മോഹന് ഡാല്‍മിയ അന്തരിച്ചത്. ബി സി സി ഐ പ്രസിഡണ്ടായിരിക്കേയായിരുന്നു അന്ത്യം. ശശാങ്ക് മനോഹറാണ് ഡാല്‍മിയയ്ക്ക് പകരം ബി സി സി ഐ പ്രസിഡണ്ടായത്. ഡാല്‍മിയ മരിച്ച ഒഴിവിലേക്ക് നടന്ന ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഗാംഗുലി ജയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications