കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ഗാംഗുലി പ്രചാരണത്തിന്; സിപിഎമ്മിനും ബിജെപിക്കും എതിരെ?

  • By Muralidharan
Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം സൗരവ് ഗാംഗുലി പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ജഗ്മോഹന്‍ ഡാല്‍മിയയുടെ മകള്‍ വൈശാലി ഡാല്‍മിയയ്ക്ക് വേണ്ടിയാകും ഗാംഗുലി വോട്ട് പിടിക്കാനെത്തുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിട്ടാണ് വൈശാലി ഡാല്‍മിയ മത്സരിക്കുന്നത്.

<strong>സിപിഎമ്മും കോണ്‍ഗ്രസും പനിക്കണ്ട; ബംഗാള്‍ മമതയ്‌ക്കൊപ്പം തന്നെ!</strong>സിപിഎമ്മും കോണ്‍ഗ്രസും പനിക്കണ്ട; ബംഗാള്‍ മമതയ്‌ക്കൊപ്പം തന്നെ!

ഗാംഗുലി തനിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന കാര്യം വൈശാലി ഡാല്‍മിയ തന്നെയാണ് അറിയിച്ചത്. ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ഥികളില്‍ ഒരാളാണ് വൈശാലി. കഴിഞ്ഞ 42 വര്‍ഷമായി എനിക്ക് ഗാംഗുലിയെ അറിയാം. ഡാല്‍മിയയുടെയും ഗാംഗുലിയുടെയും കുടുംബം ഒന്നാണ്. അതുകൊണ്ട് തന്നെ ഗാംഗുലി തനിക്ക് വേണ്ടി പ്രചാരണത്തിന് എത്തും - വൈശാലി പറഞ്ഞു.

ganguly

രാമകൃഷ്ണ മിഷന്‍ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ നിന്നാകും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുക എന്നും അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി ഗാംഗുലി കാംപെയ്ന്‍ ചെയ്യുക എന്നതിനര്‍ഥം സി പി എമ്മിനും ബി ജെ പിക്കും എതിരെ എന്നാണ്. മുന്‍ ക്യാപ്റ്റനായ ഗാംഗുലിയെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബി ജെ പി നേരത്തെ ശ്രമിച്ചിരുന്നു. ബി ജെ പിയുടെ ക്ഷണം തല്‍ക്കാലം സ്വീകരിക്കാനില്ല എന്ന് ഗാംഗുലി മറുപടിയും നല്‍കി.

കഴിഞ്ഞ സെപ്തംബറിലാണ് വൈശാലി ഡാല്‍മിയയുടെ പിതാവ് ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചത്. ബി സി സി ഐ പ്രസിഡണ്ടായിരിക്കേയായിരുന്നു അന്ത്യം. ശശാങ്ക് മനോഹറാണ് ഡാല്‍മിയയ്ക്ക് പകരം ബി സി സി ഐ പ്രസിഡണ്ടായത്. ഡാല്‍മിയ മരിച്ച ഒഴിവിലേക്ക് നടന്ന ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഗാംഗുലി ജയിച്ചു.

English summary
Ganguly to bat for Dalmiya’s daughter in West Bengal Assembly Election 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X