ബംഗാളില്‍ ഇഞ്ചോടിഞ്ച്; ഒപ്പത്തിനൊപ്പം പൊരുതി ബിജെപിയും തൃണമൂലും
കൊല്‍ക്കത്ത: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമ ബംഗാള്‍. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. വോട്ടെണ്ണി തുടങ്ങിയ ആദ്യ ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിലുള്ളത്.
ബംഗാളില്‍ 157 സീറ്റുകളിലെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ 79 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിലുള്ളത്. അതേസമയം ബിജെപി തൊട്ടടുത്ത് തന്നെയുണ്ട്. 76 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. രണ്ടിടത്ത് സിപിഎം-കോണ്‍ഗ്രസ് മുന്നണിയും മുന്നിലുണ്ട്.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

ആകെ 294 സീറ്റുകളാണ് പശ്ചിമ ബംഗാള്‍ നിയമസഭയിലുള്ളത്. എട്ട് ഘട്ടമായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി മംമ്ത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാം ആണ് ഏവരും ഉറ്റുനോക്കുന്ന മണ്ഡലം. ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് മമതയും തൃണമൂലും മത്സരിക്കുന്നത്. അതേസമയമൊരു അട്ടിമറിയാണ് ബിജെപി ലക്ഷ്യമിടുന്നത്.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications