കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത സര്‍ക്കാരിന് ഇനി പുറത്തേക്കുള്ള വഴി; ബംഗാളില്‍ ബിജെപിയുടെ താമര വിരിയും, ജെപി നദ്ദ നല്‍കുന്ന സൂചനകള്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളില്‍ അധികാരം പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ബിജെപി കളത്തിലിറങ്ങുന്നത്. എന്നാല്‍ ഇതിനെതിരെ വമ്പന്‍ നീക്കങ്ങളുമായി മമത ബാനര്‍ജിയും രംഗത്തുണ്ട്. ബിജെപിയുടെ ബംഗാള്‍ ലക്ഷ്യം കീഴടക്കുന്നതിനായി അമിത് ഷാ അടക്കമുള്ള നേതാക്കള്‍ ബംഗാള്‍ സന്ദര്‍ശനം പതിവാക്കിയിരിക്കുകയാണ്. ഇന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ വീണ്ടും ബംഗാളില്‍ എത്തിയിരിക്കുകയാണ്. മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് നദ്ദ പ്രസംഗം ആരംഭിച്ചത്.

താമരവിരിയിക്കും

താമരവിരിയിക്കും

നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ താമര വിരിയുമെന്നാണ് ജെപി നദ്ദ സൂച്ചിപ്പിക്കുന്നത്. വലിയ വിജയം അടുത്ത തിരഞ്ഞെടുപ്പില്‍ നേടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ബംഗാളില്‍ എത്തിയത്. കഴിഞ്ഞ മാസം വാഹനത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം ആദ്യമായാണ് നദ്ദ ബംഗാളില്‍ എത്തുന്നത്.

ജനങ്ങളുടെ താല്‍പര്യം

ജനങ്ങളുടെ താല്‍പര്യം

തന്നെ സ്വീകരിക്കാന്‍ ബംഗാളിലെ ജനത കാണിക്കുന്ന താല്‍പര്യത്തില്‍ നിന്ന് വ്യക്തമാകുന്നത്, ഇപ്പോഴത്തെ മമത സര്‍ക്കാരിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കാന്‍ പോകുകയാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ബംഗാളിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുത്തു കഴിഞ്ഞാണ് നിങ്ങളുടെ ആത്മവിശ്വാസത്തില്‍ നിന്ന് കാണാന്‍ കഴിയുന്നത്.

തൃണമൂലുകാര്‍ തട്ടിയെടുത്തു

തൃണമൂലുകാര്‍ തട്ടിയെടുത്തു

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ, പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സമയത്ത് കേന്ദ്രം നല്‍കിയ റേഷന്‍ തൃണമൂലുകാര്‍ തട്ടിയെടുത്തു. അവരുടെ വീടുകള്‍ റേഷന്‍ ഓഫീസുകളാക്കി മാറ്റുന്ന കാഴ്ചയാണ് കണ്ടത്. ഇത്തരത്തിലുള്ള കൊള്ളയാണ് ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും നദ്ദ വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് നീതി ലഭിക്കും

കര്‍ഷകര്‍ക്ക് നീതി ലഭിക്കും

ബംഗാളില്‍ അടുത്ത സര്‍ക്കാര്‍ ബിജെപിയുടെ നേതൃത്വത്തിലാണെങ്കില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നീതി ലഭിക്കുമെന്ന് നദ്ദ പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പ്രയോജനം ബംഗാളിലെ 70,000 കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് മമത ഇതിന് വേണ്ടി കത്തെഴുതുന്നതെന്നും നദ്ദ കുറ്റപ്പെടുത്തി.

ശക്തനായി ദിലീപിന്റെ തിരിച്ചുവരവ്; തമിഴ് സിനിമയ്ക്ക് വേണ്ടി തീയേറ്ററുകള്‍ തുറക്കേണ്ടെന്ന്, കൂടെ ആന്റണിയുംശക്തനായി ദിലീപിന്റെ തിരിച്ചുവരവ്; തമിഴ് സിനിമയ്ക്ക് വേണ്ടി തീയേറ്ററുകള്‍ തുറക്കേണ്ടെന്ന്, കൂടെ ആന്റണിയും

'ഉദ്‌ഘാടനം എന്നൊക്കെ പറയുന്നത്‌ ഫ്യൂഡല്‍ ആചാരങ്ങള്‍':മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ജോയ്‌ മാത്യു'ഉദ്‌ഘാടനം എന്നൊക്കെ പറയുന്നത്‌ ഫ്യൂഡല്‍ ആചാരങ്ങള്‍':മുഖ്യമന്ത്രിയെ വിമര്‍ശിച്ച്‌ ജോയ്‌ മാത്യു

 'ആ പ്രചാരണം നടത്തിയത് ചില കൊഞ്ഞാണന്മാർ; അവർക്ക് മുഖവും നാണവുമില്ല' വിമർശകർക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ 'ആ പ്രചാരണം നടത്തിയത് ചില കൊഞ്ഞാണന്മാർ; അവർക്ക് മുഖവും നാണവുമില്ല' വിമർശകർക്കെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ

രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍ വില വര്‍ദ്ധിച്ചു, ഡീസല്‍ വിലയില്‍ മാറ്റമില്ലരാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും പെട്രോള്‍ വില വര്‍ദ്ധിച്ചു, ഡീസല്‍ വിലയില്‍ മാറ്റമില്ല

ഭരണ പരിഷ്‌കാര കമ്മിഷന്‍ സ്ഥാനം ഒഴിയാന്‍ വിഎസ്‌; ഔദ്യോഗിക വസതി ഒഴിഞ്ഞുഭരണ പരിഷ്‌കാര കമ്മിഷന്‍ സ്ഥാനം ഒഴിയാന്‍ വിഎസ്‌; ഔദ്യോഗിക വസതി ഒഴിഞ്ഞു

English summary
West Bengal Assembly Election 2021;BJP chief JP Nadda Says, his party will win upcoming elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X