• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബംഗാളില്‍ മമതയെ താഴെയിറക്കണം; കോണ്‍ഗ്രസ് ഇടതുമായി കൈകോര്‍ക്കുന്നു, ഹൈക്കമാന്‍ഡ് അനുമതി

കൊല്‍ക്കത്ത: 2021ലേക്ക് കടക്കുന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്. അതില്‍ രാജ്യം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാള്‍. ഇത്തവണ മമതയെ താഴെയിറക്കി അധികാരം നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനായി അമിത് ഷായുടെ നേതൃത്വത്തില്‍ വന്‍ പദ്ധതികളാണ് ബിജെപി ഒരുക്കുന്നത്.

മമതയെ താഴെയിറക്കി അധികാരം നേടിയെടുക്കുക തന്നെയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം. ഇതിനായി സംസ്ഥാനത്ത് സംഖ്യത്തിലേര്‍പ്പെടുമെന്ന് നേരത്തെ സിപിഎം അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോല്‍ ഈ തീരുമാനത്തെ അംഗീകരിച്ചിരിക്കുകയാണ് പാര്‍ട്ടി ഹൈക്കമാന്‍ഡ്.

ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സംഖ്യത്തിലേര്‍പ്പെടാമെന്ന തീരുമാനത്തെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചെന്ന് അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. പാര്‍ട്ടി ഹൈക്കമാന്‍ഡാണ് ഇക്കാര്യം തീരുമാനിച്ചതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ബിജെപിയെ വളരാന്‍ അനുവദിച്ചത് മമത ബാനര്‍ജിയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, കേരളമൊഴികെ എല്ലായിടത്തും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണയ്ക്കുള്ള സിപിഎം പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിരുന്നു. ഈ നിര്‍ദ്ദേശം വോട്ടിനിട്ടപ്പോള്‍ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, ഘടകങ്ങളില്‍ നിന്നുള്ള ചിലര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്.

34 വര്‍ഷം സിപിഎം തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. എന്നാല്‍ 2011ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തി അധികാരത്തില്‍ എത്തുകയായിരുന്നു. നന്തിഗ്രാമിലെയും സിംഗൂരിലെയും കര്‍ഷകര്‍ക്കെതിരായ നടപടിയാണ് സിപിഎമ്മിന് ഭരണം നഷ്ടപ്പെടാനുള്ള പ്രധാന കാരണമായത്.

ഇപ്പോള്‍ ഭരണം വീണ്ടും തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനാണ് സിപിഎം പോളിറ്റ് ബ്യൂറോ നേരത്തെ തീരുമാനിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ശത്രു തൃണമൂലാണ്. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസുമായി സംഖ്യത്തിലേര്‍പ്പെടാമെന്ന തീരുമാനത്തിലെത്തിയത്. എല്ലാവരും കോണ്‍ഗ്രസ് ബന്ധത്തെ അനുകൂലിച്ചു. ഒടുവില്‍ ഈ തീരുമാനമാണ് ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ചിരിക്കുന്നത്.

ബഹുജന പങ്കാളിത്തം ജനാധിപത്യത്തിലുള്ള ആളുകളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു: കപിൽ സിബൽ

രാജ്യത്ത് ഇപ്പോൾ ജനാധിപത്യമില്ല, മോദിക്കെതിരെ പറഞ്ഞാൽ മോഹൻ ഭാഗവതും തീവ്രവാദിയാകും;രാഹുൽ ഗാന്ധി

കര്‍ഷക സമരം: ദില്ലിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ്; പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ കസ്റ്റഡിയില്‍, മേഖലയില്‍ സംഘര്‍ഷം

cmsvideo
  വാക്‌സിന്‌ അടുത്ത ആഴ്‌ച്ച ഇന്ത്യ അടിയന്തരാനുമതി നല്‍കിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്

  English summary
  West Bengal Assembly Election 2021: Congress High Command approved the alliance with left parties
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X