കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ മമതയുടെ അടിവേരിളക്കാൻ ബിജെപി; 50 തൃണമൂൽ എംഎൽഎമാർ പാർട്ടിവിടും, സൂചന നൽകി ദിലീപ് ഘോഷ്

Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമസഭ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയിരിക്കുകയാണ് പശ്ചിമബംഗാള്‍. ഇത്തവണ സംസ്ഥാനത്ത് ഭരണം പിടിച്ചടക്കണമെന്ന ലക്ഷ്യവുമായാണ് ബിജെപി കളത്തിലിറങ്ങുന്നത്. എന്നാല്‍ എന്തുവില കൊടുത്തും സംസ്ഥാനത്ത് ഭരണ തുടര്‍ച്ച ലക്ഷ്യമിട്ടാണ് മമതയും തൃണമൂലും പദ്ധതികള്‍ ഒരുക്കുന്നത്. എന്നാല്‍ മുന്‍മന്ത്രി സുവേന്ദു അധികാരി ഉള്‍പ്പടെ ഒട്ടേറെ തൃണമൂല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് മമതയ്ക്ക് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും മമതയ്‌ക്കെതിരെ വമ്പന്‍ നീക്കവുമായി ബിജെപി കളം നിറഞ്ഞിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

 തിരിച്ചടികള്‍

തിരിച്ചടികള്‍

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗാളില്‍ മമത കനത്ത വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായും എംഎല്‍എമാരും പാര്‍ട്ടിവിട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ പ്രതിപക്ഷ നിരയില്‍ നിന്ന് നിരവധി നേതാക്കളും ബിജെപിയിലേക്ക് പോകുന്നുണ്ട്. ഇതോടെ മമത ബാനര്‍ജി ആകെ അങ്കലാപ്പിലാണ്. ഇത്രയും നേതാക്കള്‍ ഒരിക്കലും പാര്‍ട്ടിവിടുമെന്ന് മമത ഒരിക്കലും കരുതിയിരുന്നില്ല.

പാര്‍ട്ടിവിട്ടവര്‍

പാര്‍ട്ടിവിട്ടവര്‍

ജിതേന്ദ്ര തിവാരി അസന്‍സോള്‍ , ദീപ്തംഗ്ഷു ചൗധരി എന്നിവര്‍ക്കൊപ്പമാണ് സുവേന്ദു അധികാരിയും പാര്‍ട്ടി വിട്ടത്. സംസ്ഥാനത്ത് 50 സീറ്റില്‍ അധികം സുവേന്ദുവിന്റെ സ്വാധീന മേഖലയാണ് സുവേന്ദുവിനൊപ്പം പോവാന്‍ 40 എംഎല്‍എമാരും പാര്‍ട്ടിവിടുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇവര്‍ കൂടി പാര്‍ട്ടി വിട്ടാല്‍ മമത ബംഗാളില്‍ ഒന്നുമല്ലാതാവും.

ഇനിയും ചാടിക്കും

ഇനിയും ചാടിക്കും

രാഷ്ട്രീയ ചാണക്യന്‍ അമിത് ഷായുടെ തന്ത്രങ്ങളാണ് ഇപ്പോള്‍ ബംഗാളില്‍ ബിജെപി പയറ്റിക്കൊണ്ടിരിക്കുന്നത്. ഇനിയും ഒരുപാട് തൃണമൂല്‍ നേതാക്കളെ ചാടിക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ഇതിനായി ആറ് മന്ത്രിമാരെ ബംഗാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി നിയമിച്ചിരുന്നു.

ഹിന്ദി ഹൃദയ ഭൂമി

ഹിന്ദി ഹൃദയ ഭൂമി

രാജസ്ഥാനില്‍ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അര്‍ജുന്‍ മുണ്ട, പ്രഹ്ലാദ് പട്ടേല്‍, സഞ്ജീവ് ബല്യണ്‍, നിത്യാനന്ദ് റായ്, മന്‍ഷുക് ഭായ് മാണ്ഡവ്യ, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര എന്നിവര്‍ക്കാണ് ബംഗാളിലെ മണ്ഡലങ്ങളുടെ ചുമതല. ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് പയറ്റിത്തെളിഞ്ഞ ഇവരെ ബംഗാളില്‍ ഇറക്കിയതിന് പിന്നില്‍ അമിത് ഷായ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്.

തൃണമൂലിന് സംഭവിക്കുക

തൃണമൂലിന് സംഭവിക്കുക

ബംഗാളില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ തൃണമൂല്‍ എന്നന്നേക്കും ഇല്ലാതാവും. പിന്നീട് ഒരു തിരിച്ചുവരവ് പാര്‍ട്ടിക്കുണ്ടാവില്ല. ഇത് മമതയ്ക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ വ്യക്തമായ പദ്ധതികളോടെയാണ് മമത തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.

50 എംഎഎല്‍എമാര്‍

50 എംഎഎല്‍എമാര്‍

എന്നാല്‍ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുന്നത്. 50ഓളം തൃണമൂല്‍ എംഎല്‍എമാര്‍ അടുത്ത മാസം ബിജെപിയില്‍ ചേരുമെന്നാണ് ദിലീപ് ഘോഷ് പറയുന്നത്. ബംഗാള്‍ മന്ത്രി ജ്യോതിക് മാലിക്കിനെ വെല്ലുവിളിച്ചാണ് ദിപീപ് ഘോഷിന്റെ പ്രസ്താവന.

മാലിക് പറഞ്ഞത്

മാലിക് പറഞ്ഞത്

തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ വീണ്ടും തൃണൂലിലേക്ക് ചേരാന്‍ ക്യൂ നില്‍ക്കുകയാണെന്ന് മന്ത്രി ജ്യോതിക് മാലിക് പറഞ്ഞിരുന്നു. ഇതിനെ വെല്ലുവിളിച്ചാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന. കൂടാതെ സംസ്ഥാനത്തെ ഒരു ബിജെപി ബൂത്ത് പ്രസിഡന്റിനയെങ്കിലും തൃണമൂലില്‍ ചേര്‍ക്കാന്‍ വെല്ലുവിളിക്കുകയാണെന്നും ദിലീപ് ഘോഷ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദം അംഗീകരിക്കുമെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.

എംപിമാരും എംഎല്‍എമാരും

എംപിമാരും എംഎല്‍എമാരും

തൃണമൂല്‍ എംപിമാരും എംഎല്‍എയും അടക്കമുള്ള നേതാക്കള്‍ വീണ്ടും തൃണമൂലിലേക്ക് ചേരാന്‍ നില്‍ക്കുകയാണെന്ന് തിങ്കളാഴ്ചയാണ് മന്ത്രി ജ്യോതി മാലിക് പറഞ്ഞത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹം ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

 ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രാദേശിക പാര്‍ട്ടികള്‍ യോജിച്ചാല്‍ ബിജെപിയുടെ നീക്കം തടയാം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രാദേശിക പാര്‍ട്ടികള്‍ യോജിച്ചാല്‍ ബിജെപിയുടെ നീക്കം തടയാം

ജല്ലിക്കെട്ടിൽ കോൺഗ്രസിന്റെ മുൻ നിലപാട് മറയ്ക്കുന്നതെങ്ങനെ? രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ ജല്ലിക്കെട്ടിൽ കോൺഗ്രസിന്റെ മുൻ നിലപാട് മറയ്ക്കുന്നതെങ്ങനെ? രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ

 ജല്ലിക്കെട്ട് കാണാന്‍ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍; നാടകമെന്ന വിമര്‍ശനവുമായി ബിജെപി ജല്ലിക്കെട്ട് കാണാന്‍ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍; നാടകമെന്ന വിമര്‍ശനവുമായി ബിജെപി

English summary
West Bengal Assembly Election 2021; Dilip Ghosh says 50 Trinamool MLAs will join BJP next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X