ബംഗാളില്‍ പോരാട്ടം കനക്കുന്നു; രണ്ടാം റൗണ്ടിലും മംമ്ത പിന്നില്‍!
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇരുകൂട്ടര്‍ക്കം ഫലം ഏറെ നിര്‍ണായകമാണെന്നിരിക്കെ കടുത്ത പോരാട്ടമാണ് തൃണമൂലും ബിജെപിയും കാഴ്ചവെക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയായ മംമ്ത ബാനര്‍ജി കനത്ത തിരിച്ചടി നേരിടുകയാണ്.
നന്ദിഗ്രാമില്‍ രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മംമ്ത ബാനര്‍ജി പിന്നിലായിരിക്കുകയാണ്. മംമ്തയുടെ പഴയ വിശ്വസ്തനായ സുവേന്ദു അധികാരിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപിയുടെ സുവേന്ദു 4997 വോട്ടുകള്‍ക്കാണ് മുന്നിട്ടു നില്‍ക്കുന്നത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

അതേസമയം ബിജെപിയും തൃണമൂലും തമ്മില്‍ കനത്ത പോരാട്ടമാണ് ബംഗാളില്‍ നടക്കുന്നത്. നിലവിലെ ഫല സൂചനകള്‍ പ്രകാരം തൃണമൂല്‍ 114 സീറ്റുകളിലും ബിജെപി 105 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. അതേസമയം സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് മൂന്ന് സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടാന്‍ സാധിച്ചിട്ടുള്ളത്.












Click it and Unblock the Notifications