കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പരിവർത്തൻ യാത്രയ്ക്ക് പണികൊടുത്ത് കൊടുത്ത് മമതയുടെ പോലീസ്;അനുമതി നിഷേധിച്ചു

Google Oneindia Malayalam News

കൊൽക്കത്ത; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമബംഗാളില്‍ ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയ്ക്ക് തടയിട്ട് പോലീസ്. മുർഷിദാബാദ് ജില്ലയിൽ ചില മേഖലകളിൽ പ്രവേശിക്കാനുള്ള അനുമതിയാണ് പോലീസ് നിഷേധിച്ചത്. യാത്ര കടന്ന് പോകുന്നത് സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളെന്ന് ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്.

west bengal

നേരത്തേ തന്നെ പരിവർത്തൻ യാത്രയുടെ റൂട്ടുകൾ പോലീസിനെ അറിയിച്ചതാണെന്നും എന്നാൽ അപ്പോഴൊന്നും പോലീസ് എതിർപ്പ് ഉയർത്തിയില്ലെന്നും ബിജെപി ജില്ലാ നേതാക്കളിൽ ഒരാളായ ഗൗരിശങ്കർ ഘോഷ് പറഞ്ഞു.യാത്രാ പാത നിശ്ചയിക്കുന്നതിന് മുമ്പ് തങ്ങൾ പൊലീസുമായി ചർച്ച നടത്തിയിരുന്നുവെന്ന് സംസ്ഥാന ബിജെപി നേതാവ് കല്യാൺ ചൗബെയും വ്യക്തമാക്കി. ബെൽഡംഗയിൽ എത്തിയപ്പോൾ പോലീസ് അപ്രതീക്ഷിതമായി തങ്ങളെ തടയുകയായിരുന്നു. കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും തെരുവിൽ ഇരിക്കേണ്ടി വന്നുവെന്ന് ചൗബ പറഞ്ഞു.

ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

പിന്നീട്, പോലീസ് നിർദ്ദേശ പ്രകാരം മറ്റൊു ബദൽപാത തങ്ങൾ സ്വീകരിച്ചെന്നും പരമാവധി പ്രശ്നങ്ങൾ ഒഴിവാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ചൗബേ പറഞ്ഞു.ഫെബ്രുവരി ആറിനാണ് ബിജെപിയുടെ ബംഗാൾ പരിവർത്തന യാത്രയ്ക്ക് തുടക്കമായത്. രഥയാത്ര എന്നാണ് പേരിട്ടിരുന്നതെങ്കിലും പൊതുതാത്പര്യ ഹർജി വന്നതോടെ യാത്രയുടെ പേര് പരിവർത്തന യാത്ര എന്നാക്കി മാറ്റുകയായിരുന്നു. 5 ഘട്ടങ്ങളിലായി 249 മണ്ഡലങ്ങളിലും പര്യടനം നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്.അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മറ്റ് ചില പ്രദേശങ്ങളിൽ കൂടി രഥരാത്ര സംഘടിപ്പിക്കും. മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരാകും രഥയാത്രയുടെ ഭാഗമാകുക.നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ യാത്രയിൽ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ രഥയാത്രയ്ക്ക് തടയിടാനുള്ള തന്ത്രം നേരത്തേ തന്നെ മമത ആരംഭിച്ചിരുന്നു. രഥയാത്രയ്ക്ക് ജില്ലകളിലെ പ്രാദേശിക അധികാരികളെ സമീപിക്കണമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാനമായ യാത്ര നടത്താന്‍ ബിജെപി പദ്ധതിയിട്ടിരുന്നു.അന്നും ഇതേ നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്. തുടർന്ന് നടന്ന നിയമ പോരാട്ടത്തിൽ ബിജെപി പരാജയപ്പെടുകയും രഥയാത്ര പദ്ധതി ബിജെപി ഉപേക്ഷിക്കുകയും ചെയ്തു..

'ഞാന്‍ എന്തുകൊണ്ട് ബി.ജെ.പി. ആയി'; വിശദീകരിച്ച് ജേക്കബ് തോമസ്...'അപ്പോൾ മാത്രമാണ്''ഞാന്‍ എന്തുകൊണ്ട് ബി.ജെ.പി. ആയി'; വിശദീകരിച്ച് ജേക്കബ് തോമസ്...'അപ്പോൾ മാത്രമാണ്'

Recommended Video

cmsvideo
Farmers' reply to Narendra Modi

'കുഞ്ഞുങ്ങൾക്ക് നീതി നൽകാനാവാത്ത നാട്ടിൽ എന്തു ജനാധിപത്യം';വാളയാർ കേസ് എൽഡിഎഫ് അട്ടിമറിച്ചെന്ന് ചെന്നിത്തല'കുഞ്ഞുങ്ങൾക്ക് നീതി നൽകാനാവാത്ത നാട്ടിൽ എന്തു ജനാധിപത്യം';വാളയാർ കേസ് എൽഡിഎഫ് അട്ടിമറിച്ചെന്ന് ചെന്നിത്തല

 റിപബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം; നടൻ ദീപ് സിദ്ധു അറസ്റ്റിൽ റിപബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം; നടൻ ദീപ് സിദ്ധു അറസ്റ്റിൽ

ചങ്ങനാശേരിയിൽ വൻ ട്വിസ്റ്റ്; ജോസഫിനേയും കോൺഗ്രസിനേയും ഞെട്ടിച്ച് പുതിയ പൊട്ടിത്തെറി.. സീറ്റ് വിട്ടുകൊടുക്കില്ലചങ്ങനാശേരിയിൽ വൻ ട്വിസ്റ്റ്; ജോസഫിനേയും കോൺഗ്രസിനേയും ഞെട്ടിച്ച് പുതിയ പൊട്ടിത്തെറി.. സീറ്റ് വിട്ടുകൊടുക്കില്ല

English summary
west bengal assembly election 2021: bengal police denied permission to bjp parivartan yatra in murshidabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X