പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 89.99% വോട്ടുകൾ രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൊൽക്കത്തയും ദക്ഷിണ ബംഗാളും ഉൾപ്പെടെയുള്ള നിർണായക മേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
ആവേശകരമായ വോട്ടിംഗിനിടയിലും അക്രമസംഭവങ്ങൾക്കും ക്രമക്കേടുകൾക്കും ബംഗാൾ സാക്ഷ്യം വഹിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ബിജെപിയുടെ ചിഹ്നം ടേപ്പ് ഉപയോഗിച്ച് മറച്ചതായി പാർട്ടി പരാതിപ്പെട്ടു. ഡയമണ്ട് ഹാർബറിലെ ഫാൽട്ട ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് ആസൂത്രിതമായി വോട്ട് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഉച്ചതിരിഞ്ഞ് 3 മണി വരെ 78.68 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
Apr 29, 2026, 6:32 pm IST
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂർത്തിയാകുമ്പോൾ വൻ വിജയപ്രതീക്ഷയുമായി മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് കുറഞ്ഞത് 200 സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് മമത അവകാശപ്പെട്ടു. വോട്ടെടുപ്പ് പുരോഗമിക്കവെ കൊൽക്കത്തയിലെ ഭവാനിപൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
Apr 29, 2026, 6:03 pm IST
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 89.99% വോട്ടുകൾ രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Apr 29, 2026, 5:09 pm IST
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നതായി പരാതി ലഭിച്ച ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചേക്കുമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ. വോട്ടിംഗ് മെഷീനുകളിൽ ടേപ്പ് ഒട്ടിച്ചോ മഷി പുരട്ടിയോ ചിഹ്നങ്ങൾ മറച്ചതായി തെളിഞ്ഞാൽ ആ ബൂത്തുകളിൽ വോട്ടെടുപ്പ് റദ്ദാക്കി പുതിയ വോട്ടെടുപ്പ് നടത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
Apr 29, 2026, 4:43 pm IST
കേന്ദ്ര സുരക്ഷാ സേനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സേന ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി ആസൂത്രിതമായി പ്രവർത്തിക്കുകയാണെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു.
Apr 29, 2026, 4:19 pm IST
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, കൊൽക്കത്തയിലെ പോളിംഗ് സ്റ്റേഷനിൽ മമത ബാനർജി വോട്ട് രേഖപ്പെടുത്തി. ഭവാനിപൂർ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുഖ്യമന്ത്രിയുമായ മമത, വോട്ട് രേഖപ്പെടുത്തിയ ശേഷം വിജയ ചിഹ്നം കാണിച്ചാണ് മടങ്ങിയത്.
Apr 29, 2026, 3:51 pm IST
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം. ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.68 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
Apr 29, 2026, 3:22 pm IST
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഫിർഹാദ് ഹക്കിം. ബിജെപിയെ പിന്തുണയ്ക്കലല്ല തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയെന്ന് അദ്ദേഹം തുറന്നടിച്ചു. വോട്ടെടുപ്പിനിടെ വിവിധ ബൂത്തുകളിൽ ബിജെപി സ്ഥാനാർത്ഥികളും പ്രവർത്തകരും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും കമ്മീഷൻ അവർക്ക് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Apr 29, 2026, 2:55 pm IST
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിംഗ് ശതമാനം റെക്കോർഡിലേക്ക്. ആദ്യഘട്ടത്തെ അപേക്ഷിച്ച് രണ്ടാം ഘട്ടത്തിൽ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയരുമെന്ന് പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. ഉച്ചവരെ ലഭ്യമായ കണക്കുകൾ പ്രകാരം 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു.
Apr 29, 2026, 2:44 pm IST
പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ സമാധാനപരമായി പുരോഗമിക്കുകയാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാൾ പറഞ്ഞു, പോളിംഗ് ശതമാനം ആദ്യ ഘട്ട കണക്കുകളെ മറികടക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Apr 29, 2026, 2:20 pm IST
കഴിഞ്ഞ ആറ് ഏഴ് പതിറ്റാണ്ടുകളായി സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു "നിർഭയമായ അന്തരീക്ഷത്തിലാണ്" ഇത്തവണ പശ്ചിമ ബംഗാളിൽ വോട്ടർമാർ വോട്ട് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് 4 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
Apr 29, 2026, 2:09 pm IST
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 61.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
Apr 29, 2026, 1:39 pm IST
നാദിയ ജില്ലയിലെ ചപ്രയിൽ തൃണമൂൽ കോൺഗ്രസ് - ഐഎസ്എഫ് പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. ഹത്ര ബസാർ പ്രൈമറി സ്കൂളിലെ പോളിംഗ് ബൂത്തിന് സമീപമാണ് സംഘർഷമുണ്ടായത്. സംഭവത്തെത്തുടർന്ന് ചപ്ര പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും അക്രമത്തിൽ ഏർപ്പെട്ട നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Apr 29, 2026, 12:58 pm IST
ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ഫാൽത്തയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നതായി ആരോപണം. ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് മുകളിൽ ടേപ്പ് ഒട്ടിച്ച് വോട്ടർമാരെ തടഞ്ഞതായാണ് ആരോപണം. സംഭവത്തിൽ പാർട്ടി അതീവ ജാഗ്രതയോടെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
Apr 29, 2026, 12:25 pm IST
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ നിർണ്ണായക മണ്ഡലമായ ഡയമണ്ട് ഹാർബറിൽ വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് നടന്നതായി ആരോപണം. ഡയമണ്ട് ഹാർബർ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഫാൽട്ടയിലെ ചില പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിലെ ബട്ടണുകൾ ടേപ്പ് ഒട്ടിച്ച് മറച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ക്രമക്കേട് കണ്ടെത്തിയ ബൂത്തുകളിൽ റീപോളിംഗ് നടത്തുമെന്ന് പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ ബുധനാഴ്ച അറിയിച്ചു.
Apr 29, 2026, 11:55 am IST
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ്. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 39.97 ശതമാനം പോളിംഗ് പൂർത്തിയായി. ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ പൂർബ ബർധമാനിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 മണി വരെ ഇവിടെ 44.5 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
Apr 29, 2026, 11:27 am IST
ബംഗാളിൽ ബിജെപി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും മെയ് 4-ന് ഫലം പുറത്തുവരുമ്പോൾ ബിജെപിയുടെ വിജയമാകും ദൃശ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.
Apr 29, 2026, 10:58 am IST
തൃണമൂൽ കോൺഗ്രസിനെതിരെയും സുരക്ഷാ സേനയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ആർ.ജി കർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്. ടിഎംസി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര സുരക്ഷാ സേന തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Apr 29, 2026, 10:22 am IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രി പദം രാജിവെക്കാൻ നരേന്ദ്ര മോദി തയ്യാറാകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ബംഗാളിലെ 294 സീറ്റുകളിലും താനാണ് സ്ഥാനാർത്ഥിയെന്ന രീതിയിലാണ് പ്രധാനമന്ത്രി പ്രചാരണം നടത്തുന്നതെന്ന് ഡെറിക് ഒബ്രിയാൻ പരിഹസിച്ചു.
Apr 29, 2026, 10:01 am IST
വോട്ടർമാരോട് സമാധാനപരമായും ഭയരഹിതമായും സമ്മതിദാന അവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് ബരാനഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സജൽ ഘോഷ്.
Apr 29, 2026, 9:51 am IST
ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ രാവിലെ 9 മണി വരെ 18.39% പോളിങ് രേഖപ്പെടുത്തി. ഹൗറയിലും നാദിയയിലും സംഘർഷവും അക്രമവും റിപ്പോർട്ട് ചെയ്തു.
Apr 29, 2026, 8:51 am IST
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, മുഖ്യമന്ത്രി മമത ബാനർജി തന്റെ മണ്ഡലമായ ഭവാനിപൂരിലെ വിവിധ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു. ബിജെപിയുടെ സുവേന്ദു അധികാരിയും മമത ബാനർജിയും നേർക്കുനേർ പോരാടുന്ന ഭവാനിപൂർ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ്.
Apr 29, 2026, 8:24 am IST
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വോട്ട് രേഖപ്പെടുത്തി. നാദിയ ജില്ലയിലെ കരിംപൂർ ഗേൾസ് ഹൈസ്കൂളിലെ 120-ാം നമ്പർ ബൂത്തിലെത്തിയാണ് അവർ വോട്ട് ചെയ്തത്.
Apr 29, 2026, 8:07 am IST
നാദിയ ജില്ലയിലെ ചാപ്രയിൽ സംഘർഷം. ചാപ്രയിലെ ബൂത്ത് നമ്പർ 53-ൽ വെച്ച് ബിജെപി പോളിംഗ് ഏജന്റിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി.
Apr 29, 2026, 7:46 am IST
ക്രമസമാധാനം ഉറപ്പാക്കാൻ ഏകദേശം 2,400 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ (CAPF) വിന്യസിച്ചിട്ടുണ്ട്. ഓരോ പോളിംഗ് ബൂത്തിലും നാല് സുരക്ഷാ ഉദ്യോഗസ്ഥരെ വീതം നിയോഗിച്ചിട്ടുണ്ട്.
Apr 29, 2026, 7:21 am IST
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, വോട്ടർമാർ എല്ലാപേരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കുചേരുന്നതിലൂടെ നമ്മുടെ ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു
Apr 29, 2026, 7:04 am IST
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. 7 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി എഴുതുന്നത്. വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും.
Apr 29, 2026, 6:19 am IST
ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ 41,001 പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കി. ഇതിൽ 39,301 പ്രധാന ബൂത്തുകളും 1,700 ഓക്സിലറി സ്റ്റേഷനുകളും ഉൾപ്പെടുന്നു. സുതാര്യതയും നിരീക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
6:19 AM, 29 Apr

7:04 AM, 29 Apr
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. 7 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി എഴുതുന്നത്. വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും.
7:21 AM, 29 Apr
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, വോട്ടർമാർ എല്ലാപേരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കുചേരുന്നതിലൂടെ നമ്മുടെ ജനാധിപത്യത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു
7:46 AM, 29 Apr
ക്രമസമാധാനം ഉറപ്പാക്കാൻ ഏകദേശം 2,400 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ (CAPF) വിന്യസിച്ചിട്ടുണ്ട്. ഓരോ പോളിംഗ് ബൂത്തിലും നാല് സുരക്ഷാ ഉദ്യോഗസ്ഥരെ വീതം നിയോഗിച്ചിട്ടുണ്ട്.
8:07 AM, 29 Apr
നാദിയ ജില്ലയിലെ ചാപ്രയിൽ സംഘർഷം. ചാപ്രയിലെ ബൂത്ത് നമ്പർ 53-ൽ വെച്ച് ബിജെപി പോളിംഗ് ഏജന്റിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി.
8:24 AM, 29 Apr
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര വോട്ട് രേഖപ്പെടുത്തി. നാദിയ ജില്ലയിലെ കരിംപൂർ ഗേൾസ് ഹൈസ്കൂളിലെ 120-ാം നമ്പർ ബൂത്തിലെത്തിയാണ് അവർ വോട്ട് ചെയ്തത്.
8:51 AM, 29 Apr
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, മുഖ്യമന്ത്രി മമത ബാനർജി തന്റെ മണ്ഡലമായ ഭവാനിപൂരിലെ വിവിധ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു. ബിജെപിയുടെ സുവേന്ദു അധികാരിയും മമത ബാനർജിയും നേർക്കുനേർ പോരാടുന്ന ഭവാനിപൂർ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ്.
9:51 AM, 29 Apr
ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ രാവിലെ 9 മണി വരെ 18.39% പോളിങ് രേഖപ്പെടുത്തി. ഹൗറയിലും നാദിയയിലും സംഘർഷവും അക്രമവും റിപ്പോർട്ട് ചെയ്തു.
10:01 AM, 29 Apr
വോട്ടർമാരോട് സമാധാനപരമായും ഭയരഹിതമായും സമ്മതിദാന അവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് ബരാനഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സജൽ ഘോഷ്.
10:22 AM, 29 Apr
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ പ്രധാനമന്ത്രി പദം രാജിവെക്കാൻ നരേന്ദ്ര മോദി തയ്യാറാകുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ബംഗാളിലെ 294 സീറ്റുകളിലും താനാണ് സ്ഥാനാർത്ഥിയെന്ന രീതിയിലാണ് പ്രധാനമന്ത്രി പ്രചാരണം നടത്തുന്നതെന്ന് ഡെറിക് ഒബ്രിയാൻ പരിഹസിച്ചു.
10:58 AM, 29 Apr
തൃണമൂൽ കോൺഗ്രസിനെതിരെയും സുരക്ഷാ സേനയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ആർ.ജി കർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്. ടിഎംസി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര സുരക്ഷാ സേന തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
11:27 AM, 29 Apr
ബംഗാളിൽ ബിജെപി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും മെയ് 4-ന് ഫലം പുറത്തുവരുമ്പോൾ ബിജെപിയുടെ വിജയമാകും ദൃശ്യമാകുകയെന്നും അദ്ദേഹം പറഞ്ഞു.
11:55 AM, 29 Apr
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ്. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 39.97 ശതമാനം പോളിംഗ് പൂർത്തിയായി. ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ പൂർബ ബർധമാനിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 മണി വരെ ഇവിടെ 44.5 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
12:25 PM, 29 Apr
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ നിർണ്ണായക മണ്ഡലമായ ഡയമണ്ട് ഹാർബറിൽ വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് നടന്നതായി ആരോപണം. ഡയമണ്ട് ഹാർബർ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ഫാൽട്ടയിലെ ചില പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രത്തിലെ ബട്ടണുകൾ ടേപ്പ് ഒട്ടിച്ച് മറച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ക്രമക്കേട് കണ്ടെത്തിയ ബൂത്തുകളിൽ റീപോളിംഗ് നടത്തുമെന്ന് പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ ബുധനാഴ്ച അറിയിച്ചു.
12:58 PM, 29 Apr
ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ഫാൽത്തയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നതായി ആരോപണം. ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് മുകളിൽ ടേപ്പ് ഒട്ടിച്ച് വോട്ടർമാരെ തടഞ്ഞതായാണ് ആരോപണം. സംഭവത്തിൽ പാർട്ടി അതീവ ജാഗ്രതയോടെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
1:39 PM, 29 Apr
നാദിയ ജില്ലയിലെ ചപ്രയിൽ തൃണമൂൽ കോൺഗ്രസ് - ഐഎസ്എഫ് പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. ഹത്ര ബസാർ പ്രൈമറി സ്കൂളിലെ പോളിംഗ് ബൂത്തിന് സമീപമാണ് സംഘർഷമുണ്ടായത്. സംഭവത്തെത്തുടർന്ന് ചപ്ര പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും അക്രമത്തിൽ ഏർപ്പെട്ട നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
2:09 PM, 29 Apr
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ്. ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം 61.11 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
2:20 PM, 29 Apr
കഴിഞ്ഞ ആറ് ഏഴ് പതിറ്റാണ്ടുകളായി സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു "നിർഭയമായ അന്തരീക്ഷത്തിലാണ്" ഇത്തവണ പശ്ചിമ ബംഗാളിൽ വോട്ടർമാർ വോട്ട് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് 4 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വികസിത ഇന്ത്യയുടെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
2:44 PM, 29 Apr
പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ സമാധാനപരമായി പുരോഗമിക്കുകയാണെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാൾ പറഞ്ഞു, പോളിംഗ് ശതമാനം ആദ്യ ഘട്ട കണക്കുകളെ മറികടക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2:55 PM, 29 Apr
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ പോളിംഗ് ശതമാനം റെക്കോർഡിലേക്ക്. ആദ്യഘട്ടത്തെ അപേക്ഷിച്ച് രണ്ടാം ഘട്ടത്തിൽ വോട്ടിംഗ് ശതമാനം ഗണ്യമായി ഉയരുമെന്ന് പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. ഉച്ചവരെ ലഭ്യമായ കണക്കുകൾ പ്രകാരം 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു.
3:22 PM, 29 Apr
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഫിർഹാദ് ഹക്കിം. ബിജെപിയെ പിന്തുണയ്ക്കലല്ല തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലിയെന്ന് അദ്ദേഹം തുറന്നടിച്ചു. വോട്ടെടുപ്പിനിടെ വിവിധ ബൂത്തുകളിൽ ബിജെപി സ്ഥാനാർത്ഥികളും പ്രവർത്തകരും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും കമ്മീഷൻ അവർക്ക് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
3:51 PM, 29 Apr
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം. ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.68 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
4:19 PM, 29 Apr
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, കൊൽക്കത്തയിലെ പോളിംഗ് സ്റ്റേഷനിൽ മമത ബാനർജി വോട്ട് രേഖപ്പെടുത്തി. ഭവാനിപൂർ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുഖ്യമന്ത്രിയുമായ മമത, വോട്ട് രേഖപ്പെടുത്തിയ ശേഷം വിജയ ചിഹ്നം കാണിച്ചാണ് മടങ്ങിയത്.
4:43 PM, 29 Apr
കേന്ദ്ര സുരക്ഷാ സേനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സേന ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി ആസൂത്രിതമായി പ്രവർത്തിക്കുകയാണെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും മമത ആരോപിച്ചു.
5:09 PM, 29 Apr
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നതായി പരാതി ലഭിച്ച ബൂത്തുകളിൽ റീപോളിംഗ് പ്രഖ്യാപിച്ചേക്കുമെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ മനോജ് അഗർവാൾ. വോട്ടിംഗ് മെഷീനുകളിൽ ടേപ്പ് ഒട്ടിച്ചോ മഷി പുരട്ടിയോ ചിഹ്നങ്ങൾ മറച്ചതായി തെളിഞ്ഞാൽ ആ ബൂത്തുകളിൽ വോട്ടെടുപ്പ് റദ്ദാക്കി പുതിയ വോട്ടെടുപ്പ് നടത്തുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
6:03 PM, 29 Apr
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തം. വൈകുന്നേരം 5 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 89.99% വോട്ടുകൾ രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
6:32 PM, 29 Apr