ബംഗാളില്‍ പുതിയ രാഷ്ട്രീയ യുദ്ധത്തിന് മമത; തിരിച്ചുവരുമെന്ന് പ്രതികരണം, പ്രവര്‍ത്തകരോടുള്ള ആഹ്വാനം ഇങ്ങനെ
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ മത്സരിക്കുന്നതിനായുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് മടങ്ങവെ ആക്രമിക്കപ്പെട്ട ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് മമത ചികിത്സയില്‍ കഴിയുന്നത്. മമതയ്‌ക്കെതിരെ നടന്ന ആക്രമണം ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് മമത തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ആശുപത്രി കിടക്കയില്ഡ കഴിയുന്നതിനിടെ മമത ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുകയാണ്.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

എല്ലാവരും ശാന്തത പാലിക്കുക
എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ശാന്തതയും സംയമനവും പാലിക്കണമെന്ന് മമത വീഡിയോയില്‍ പറയുന്നു. പരിക്കേറ്റത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും എന്നാല്‍ കുറച്ചു കാലം ചക്രക്കസേരയില്‍ തുടരേണ്ടിവരുമെന്നും മമത പറഞ്ഞു. സമാധാനം കാത്തുസൂക്ഷിക്കാനും ആര്‍ക്കും അസൗകര്യമുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും മമത പറയുന്നു.

തിരിച്ചുവരും
കാലിന് പരിക്കുണ്ട്. വേദന ഇപ്പോഴുമുണ്ട്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ താന്‍ തിരിച്ചുവരും. വീല്‍ ചെയര്‍ ഉപയോഗിച്ചാണെങ്കിലും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ താന്‍ തിരികെ എത്തുമെന്നും മമത വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു മമത്ക്ക് നേരെ ആക്രമണം നടന്നത്.

ബംഗാള്‍ പുതിയ രാഷ്ട്രീയ യുദ്ധം
മമത ആക്രമണത്തിന് ഇരയായതോടെ ബംഗാളില്‍ പുതിയ രാഷ്ട്രീയ യുദ്ധത്തിന് ഒരുങ്ങുകയാണ് ബിജെപി. ഇടത് കാലിന് ബാന്റേജുള്ള മമതയുടെ ചിത്രങ്ങള്‍ ഉയര്‍ത്തി കൊല്‍ക്കത്തയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രകടനം നടത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം
24 പര്‍ഗാനസില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞാണ് പ്രതിഷേധിച്ചത്. നന്ദിഗ്രാമില്‍ വച്ച് തൃണമൂല്‍ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് ബംഗാളില്‍ തൃണമൂല്‍ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുകയും ചെയ്തു.
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications