കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മമത എന്തുകൊണ്ട് ആ ചെറിയ മുറി തിരഞ്ഞെടുത്തു; ഭാഗ്യമുറിയോ?, കാരണമിതാണ്

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 291 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് മമത കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മൂന്ന് സീറ്റ് സംഖ്യകക്ഷികള്‍ക്കും 80 വയസ് പിന്നിട്ടവരെ ഒഴിവാക്കിയുമാണ് മമത സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ കാളിഘട്ടില്‍ ഒരു ചെറിയ മുറിയില്‍ വച്ച നടത്തിയ പത്രസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്.

ഇന്ത്യന്‍ ആര്‍മി- തുര്‍ക്ക്‌മെനിസ്ഥാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് സംയുക്ത സ്‌കൈഡൈവിങ് പരിശീലനം, ചിത്രങ്ങള്‍ കാണാം

west bengal

എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക പത്രസമ്മേളനത്തിനായി മമത ബാനര്‍ജി എന്തുകൊണ്ടാണ് ഈ ചെറിയ മുറി തിരഞ്ഞെടുത്തത് എന്ന ചോദ്യമാണ് പിന്നാലെ ഉയര്‍ന്നത്. എന്നാല്‍ അതിനുള്ള ഉത്തരം ഇതാണ്. ഈ ചെറിയ മുറി തന്റെ ഭാഗ്യമുറിയെന്നാണ് മമത കരുതുന്നത്. മൂന്നാം തവണയായും ബംഗാളിന്റെ മുഖ്യമന്ത്രി പദം ലക്ഷ്യമിടുന്ന മമതയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അതുകൊണ്ടാവം ഭാഗ്യമുറിയെന്ന് വിശ്വസിക്കുന്ന ഈ ചെറിയ മുറിയില്‍ വച്ച് പത്ര സമ്മേളനം നടത്തിയത്.

2011, 2016 എന്നീ വര്‍ഷങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്തും മമത ഈ ചെറിയ മുറിയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഈ രണ്ട് തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടി മമത ബംഗാളിന്റെ മുഖ്യമന്ത്രി പദത്തില്‍ എത്തി. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വലിയ ഒരു ഹാളില്‍ നിരവധി മാധ്യമപ്രവര്‍ത്തകരെ സാക്ഷിയാക്കിയായിരുന്നു നടത്തിയത്. ഈ തിരഞ്ഞെടുപ്പിലാകട്ടെ മമതയ്ക്ക് വലിയ നേട്ടം തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. ആ തിരഞ്ഞെടുപ്പില്‍ ബിജെപി 42 സീറ്റില്‍ 18 സ്വന്തമാക്കി.

മഞ്ഞയിൽ സ്റ്റൈലിഷ് ആയി നടി അമല പോൾ.. ഏറ്റവും പുതിയ ഫോട്ടോകൾ

ചില രാഷ്ട്രീയ നേതാക്കളും ഇത്തരത്തിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കരുന്നവരാണ്. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ പ്രത്യേക പൂജയും കൂടുതല്‍ വിശ്വസമുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന കാഴ്ചയും പതിവാണ്. അതേസമയം, മമത പ്രഖ്യാപിച്ച സ്ഥാനാര്‍ത്തി പട്ടികയില്‍ 50 സ്ത്രീകളും 45 മുസ്ലീം സ്ഥാനാര്‍ത്ഥികളും 79 പട്ടികജാതി വിഭാഗക്കാരും 17 പട്ടിക ജാതിക്കാരും ഉള്‍പ്പെടുന്നു. നടിമാരായ സായന്തിക ബാനര്‍ജി, കൗശാനി മുഖര്‍ജി, ലവ്ലി മെയ്ത്ര, സായോനി ഘോഷ്, നടന്‍ ചിരന്‍ജിത്ത് ചക്രവര്‍ത്തി, സംവിധായകന്‍ രാജ് ചക്രവര്‍ത്തി, പ്രൊഫ ഓം പ്രകാശ് മിശ്ര, ക്രിക്കറ്റ് താരം മനോജ് തിവാരി എന്നിവരും മത്സരിക്കും. എട്ട് ഘട്ടമായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ്.

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

English summary
West Bengal Assembly Election: Why Mamata Banerjee chose that Tiny room for candidate announcement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X