കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവത്വം നിറച്ച് ബംഗാളിലെ സിപിഎം; പാതിയോളം പേര്‍ നാല്‍പതിന് വയസ്സിന് താഴെ... ഐഷെ ഘോഷും സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

കൊല്‍ക്കത്ത: എട്ട് ഘട്ടങ്ങളായിട്ടാണ് ഇത്തവണ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎമ്മിനേയും ഇടത് കക്ഷികളേയും സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. പതിറ്റാണ്ടുകള്‍ നീണ്ട ഇടതുഭരണം അവസാനിപ്പിച്ച മമത ബാനര്‍ജിയുടെ ജൈത്രയാത്രയായിരുന്നു ഇതുവരെ കണ്ടത്. ഇത്തവണ മമതയ്ക്ക് ഭീഷണിയുയര്‍ത്തുന്നത് ബിജെപിയാണ്.

ഒടുവില്‍ എകെജിയ്ക്ക് മുന്നില്‍ തോറ്റ് വിടി ബല്‍റാം; എകെജി എന്ന വിപ്ലവകാരിയെ അംഗീകരിക്കുന്നുവെന്ന്ഒടുവില്‍ എകെജിയ്ക്ക് മുന്നില്‍ തോറ്റ് വിടി ബല്‍റാം; എകെജി എന്ന വിപ്ലവകാരിയെ അംഗീകരിക്കുന്നുവെന്ന്

കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഈ കോണ്‍ഗ്രസ് നേതാവോ...? വൈകാരികമായി പ്രതികരിച്ച് ശരത് ചന്ദ്ര പ്രസാദ്കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഈ കോണ്‍ഗ്രസ് നേതാവോ...? വൈകാരികമായി പ്രതികരിച്ച് ശരത് ചന്ദ്ര പ്രസാദ്

വൃദ്ധരുടെ പാര്‍ട്ടി എന്ന് പലരും പരിഹസിച്ച ബംഗാള്‍ സിപിഎം ഇത്തവണ കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാതിയോളവും യുവാക്കളാണ്. വിശദാംശങ്ങള്‍ നോക്കാം...

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

യുവാക്കളുടെ പാര്‍ട്ടി

യുവാക്കളുടെ പാര്‍ട്ടി

വൃദ്ധരുടെ പാര്‍ട്ടി എന്ന വിമര്‍ശനം ഉയര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം ആണ് പശ്ചിമ ബംഗാള്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആ സ്ഥാനാര്‍ത്ഥി പട്ടിക കണ്ടാല്‍, മേല്‍പ്പറഞ്ഞ ഒരു പരാമര്‍ശം സിപിഎമ്മിന് യോജിക്കില്ലെന്ന് ഉറപ്പിക്കാം. സ്ഥാനാര്‍ത്ഥി പട്ടികയിലെ പാതിയോളം പേര്‍ 40 വയസ്സിന് താഴെ പ്രായമുള്ളവരാണ്.

ഐഷെ ഘോഷ് ഇറങ്ങുന്നു

ഐഷെ ഘോഷ് ഇറങ്ങുന്നു

ജെഎന്‍യുവിലെ തീപ്പൊരി വിദ്യാര്‍ത്ഥി നേതാവ് ഐഷെ ഘോഷിനും ഇത്തവണ സിപിഎം സീറ്റ് നല്‍കിയിട്ടുണ്ട. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജെഎന്‍എയുവില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റതോടെയാണ് ഐഷെ ഘോഷ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ആയ ഐഷെയെ ജാമുരിയ മണ്ഡലത്തിലാണ് മത്സരിപ്പിക്കുന്നത്.

യുവാക്കളും വിദ്യാര്‍ത്ഥികളും

യുവാക്കളും വിദ്യാര്‍ത്ഥികളും

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായ ദീപ്ഷിത ധറും ഇത്തവണ സ്ഥാനാര്‍ത്ഥിയാണ്. ഡിവൈഎഫ്‌ഐ നേതാക്കളായ ശ്രീജന്‍ ഭട്ടാചാര്യ, മീനാക്ഷി ചാറ്റര്‍ജീ എന്നിവരേയും സിപിഎം രംഗത്തിറക്കുന്നുണ്ട്. ശ്രീജന്‍ ഭട്ടാചാര്യ സിംഗൂരിലും മീനാക്ഷി ചാറ്റര്‍ജി നന്ദിഗ്രാമിലും ആണ് മത്സരിക്കുന്നത്.

യുവാക്കളെ കൂടെ നിര്‍ത്താന്‍

യുവാക്കളെ കൂടെ നിര്‍ത്താന്‍

കുറച്ച് കാലമായി പശ്ചിമ ബംഗാളില്‍ സിപിഎം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. യുവാക്കളെ ആകര്‍ഷിക്കാന്‍ആകുന്നില്ല എന്നതാണ് സിപിഎ ംനേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. 2015 ല്‍ 13.5 ശതമാനം പാര്‍ട്ടി അംഗങ്ങളും 31 വയസ്സിന് താഴെ ഉള്ളവരായിരുന്നു. 2020 ആയപ്പോള്‍ ഇത് 7.8 ശതമാനമായി കുറഞ്ഞു. ഈ പ്രതിസന്ധി മറികടക്കാനാണ് സിപിഎമ്മിന്റെ ശ്രമം.

മുദ്രാവാക്യങ്ങളിലും മാറ്റം

മുദ്രാവാക്യങ്ങളിലും മാറ്റം

ഇത്തവണ വ്യത്യസ്തങ്ങളായ മുദ്രാവാക്യങ്ങളും സിപിഎം മുന്നോട്ട് വയ്ക്കുന്നുണ്ട്. പഴയ പ്രത്യയശാസ്ത്ര കടുംപിടിത്തങ്ങള്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഉപേക്ഷിക്കുന്നു എന്നാണ് സൂചന. തുംപാ സോണ, 'ഹാല്‍ ഫെരാവോ ലാല്‍ ഫെരാവോ' തുടങ്ങിയവ മുദ്രാവാക്യങ്ങളാണ് സിപിഎം ഇത്തവണ ഉയര്‍ത്തുന്നത്. പോപ്പുലര്‍ കള്‍ച്ചറുമായി ചേര്‍ന്നുനില്‍ക്കുന്ന അനുകരണങ്ങളാണ് ഇവ.

ദീര്‍ഘകാല പദ്ധതി

ദീര്‍ഘകാല പദ്ധതി

ഈ ഒറ്റ തിരഞ്ഞെടുപ്പുകൊണ്ട് വലിയ നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷയൊന്നും സിപിഎമ്മിനില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും എന്നാണ് കരുതുന്നത്. യുവനേതാക്കളെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് അതിന്റെ ഭാഗമായിട്ടാണ്.

മൂന്ന് പതിറ്റാണ്ട്

മൂന്ന് പതിറ്റാണ്ട്

മൂന്ന് പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തിന് 2011 ല്‍ ആയിരുന്നു പശ്ചിമ ബംഗാളില്‍ തിരശ്ശീല വീണത്. അതോടെ സംസ്ഥാനത്തെ ഇടത് അടിത്തറ തന്നെ ഇളകുന്ന കാഴ്ചയാണ് കണ്ടത്. സിപിഎം ഓഫീസുകള്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകളായി മാറ്റപ്പെടുന്ന കാഴ്ചയും ലോകം കണ്ടു.

തൃത്താലയില്‍ സന്ദീപ് വാര്യരല്ല, ശങ്കു ടി ദാസ്; സാന്ദീപ് വാര്യരെ ഷൊര്‍ണൂരിലേക്ക് മാറ്റിതൃത്താലയില്‍ സന്ദീപ് വാര്യരല്ല, ശങ്കു ടി ദാസ്; സാന്ദീപ് വാര്യരെ ഷൊര്‍ണൂരിലേക്ക് മാറ്റി

ആശയക്കുഴപ്പം തീര്‍ന്നു; നേമത്ത് കെ മുരളീധരന്‍ തന്നെ... വാഗ്ദാനം ആഭ്യന്തര മന്ത്രി പദം? പോരാടാൻ കോൺഗ്രസ്ആശയക്കുഴപ്പം തീര്‍ന്നു; നേമത്ത് കെ മുരളീധരന്‍ തന്നെ... വാഗ്ദാനം ആഭ്യന്തര മന്ത്രി പദം? പോരാടാൻ കോൺഗ്രസ്

സാരിയിൽ തിളങ്ങി ആത്മിക- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ചിലപ്പോള്‍ നിങ്ങളും കാണാം | Oneindia Malayalam

English summary
West Bengal Assembly Election 2021: CPM filling their candidate list with young people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X