ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി, ഗ്ലാമര്‍ താരമായി ബൈചൂങ് ബൂട്ടിയ!
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 3 മണിവരെ 70.82% പോളിങ്. 294 അംഗ അസംബ്ലിയിലെ 56 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വിധിയെഴുത്ത് നടക്കുന്നത്. ഏഴ് ജില്ലകളിലായിട്ടാണ് ഈ 56 മണ്ഡലങ്ങള്‍. ഞായറാഴ്ചത്തെ വോട്ടെടുപ്പില്‍ 1.2 കോടി സമ്മതിദായകര്‍ ബൂത്തിലെത്തും. 383 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രണ്ട് ഭാഗങ്ങളായി നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഏപ്രില്‍ 4നും 11നുമായി 49 മണ്ഡലങ്ങള്‍ നേരത്തെ വിധിയെഴുതിക്കഴിഞ്ഞു.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റനും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ബൈചൂങ് ബൂട്ടിയയാണ് ഞായറാഴ്ച ജനവിധി തേടുന്ന സ്ഥാനാര്‍ഥികളില്‍ പ്രമുഖന്. സിലിഗുഡിയിലാണ് ബൂട്ടിയ മത്സരിക്കുന്നത്. മേയറും സി പി എം നേതാവുമായ അശോക് ഭട്ടാചാര്യയാണ് സിലിഗുഡിയില്‍ ബൂട്ടിയയെ നേരിടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഇത്തവണ കോണ്‍ഗ്രസ് - സി പി എം സഖ്യമാണ് ബംഗാളില്‍ മത്സരിക്കുന്നത്.

സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടെയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാട്ടി മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മണ്ഡലിനെ നിരീക്ഷിക്കാനും കമ്മീഷന് നിര്‍ദേശമുണ്ട്. അനുബ്രത മത്സരിക്കുന്ന ബിര്ഹമില് സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. രാവിലെ 7.05 നാണ് പോളിങ് തുടങ്ങിയത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications