കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി, ഗ്ലാമര്‍ താരമായി ബൈചൂങ് ബൂട്ടിയ!

  • By Muralidharan
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 3 മണിവരെ 70.82% പോളിങ്‌. 294 അംഗ അസംബ്ലിയിലെ 56 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വിധിയെഴുത്ത് നടക്കുന്നത്. ഏഴ് ജില്ലകളിലായിട്ടാണ് ഈ 56 മണ്ഡലങ്ങള്‍. ഞായറാഴ്ചത്തെ വോട്ടെടുപ്പില്‍ 1.2 കോടി സമ്മതിദായകര്‍ ബൂത്തിലെത്തും. 383 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രണ്ട് ഭാഗങ്ങളായി നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ഏപ്രില്‍ 4നും 11നുമായി 49 മണ്ഡലങ്ങള്‍ നേരത്തെ വിധിയെഴുതിക്കഴിഞ്ഞു.

<strong>ബംഗാളില്‍ മമതയ്ക്ക് ഒരുപാട് ശത്രുക്കള്‍... ആരൊക്കെയാണവര്‍?</strong>ബംഗാളില്‍ മമതയ്ക്ക് ഒരുപാട് ശത്രുക്കള്‍... ആരൊക്കെയാണവര്‍?

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ബൈചൂങ് ബൂട്ടിയയാണ് ഞായറാഴ്ച ജനവിധി തേടുന്ന സ്ഥാനാര്‍ഥികളില്‍ പ്രമുഖന്‍. സിലിഗുഡിയിലാണ് ബൂട്ടിയ മത്സരിക്കുന്നത്. മേയറും സി പി എം നേതാവുമായ അശോക് ഭട്ടാചാര്യയാണ് സിലിഗുഡിയില്‍ ബൂട്ടിയയെ നേരിടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഇത്തവണ കോണ്‍ഗ്രസ് - സി പി എം സഖ്യമാണ് ബംഗാളില്‍ മത്സരിക്കുന്നത്.

bengal-election

സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കിടെയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കാട്ടി മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മണ്ഡലിനെ നിരീക്ഷിക്കാനും കമ്മീഷന്‍ നിര്‍ദേശമുണ്ട്. അനുബ്രത മത്സരിക്കുന്ന ബിര്‍ഹമില്‍ സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. രാവിലെ 7.05 നാണ് പോളിങ് തുടങ്ങിയത്.

English summary
Fifty-six constituencies in seven districts of West Bengal are gong to polls on Sunday (April 17) in the second of the six-phase election. Polling took place in 49 seats in the two sub-phases of phase 1 held on April 4 and 11.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X