Get Updates
Get notified of breaking news, exclusive insights, and must-see stories!

മമതയെ എന്തുവിലകൊടുത്തും താഴെയിറക്കണം; വജ്രായുധങ്ങള്‍ പുറത്തെടുക്കാന്‍ ബിജെപി; വമ്പന്‍ പദ്ധതികള്‍

കൊല്‍ക്കത്ത: ബംഗാളില്‍ ഇത്തവണ അധികാരത്തില്‍ കുറഞ്ഞതൊന്നും ബിജെപിയുടെ അജണ്ടയില്‍ ഇല്ല. മമത ബാനര്‍ജിയെ താഴെയിറക്കി സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പദ്ധതികളാണ് ബിജെപി പദ്ധതിയിടുന്നത്. എന്നാല്‍ ബിജെപിയുടെ മുന്നേറ്റത്തെ ഏതിവിധേനയും ചെറുക്കുന്നതിനുള്ള നീക്കങ്ങളാണ് മമത ക്യാമ്പില്‍ നടക്കുന്നത്. ഇരു പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടിയിരിക്കുകയാണ്. ഇത്തവണ ബിജെപി ബംഗാളില്‍ പയറ്റുന്ന പദ്ധതികള്‍ എന്തൊക്കെയായിരിക്കും.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ മുന്നേറ്റം തരുന്ന ആവേശം ചെറുതൊന്നുമല്ല ബിജെപിക്ക്. ആകെയുള്ള 42 പാര്‍ലവമെന്റ് സീറ്റില്‍ 18 എണ്ണം നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. ഈ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും സംഭവിച്ചേക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞിരുന്നു.

 തൃണമൂല്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

തൃണമൂല്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

ഇത്തവണ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മമതയുടെ ഏറ്റവും അടുത്ത അനുയായിയും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരി പാര്‍ട്ടി വിട്ടത് മമതെയ സംബന്ധിച്ച് കനത്ത നഷ്ടമാണ്. ഇത്തവണ ഇരുവരും നന്ദിഗ്രാമില്‍ ഏറ്റമുട്ടുന്നതും ഏറെ ആവേശത്തോടെയാണ് വോട്ടര്‍മാര്‍ നോക്കിക്കാണുന്നത്.

ബിജെപിയുടെ പ്രധാന പ്രചരണം

ബിജെപിയുടെ പ്രധാന പ്രചരണം

അഴിമതി പെരുമകിയ നാടാണ് ബംഗാള്‍ എന്ന് തുറന്നുകാണിച്ച് തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനാണ് ബിജെപി പദ്ധതി. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. നിലവിലുള്ള സര്‍ക്കാര്‍ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ഉന്നയിക്കും.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

സംസ്ഥാനത്ത് 200 സീറ്റുകള്‍ നേടിയെടുക്കാനാണ് ബിെജപിയുടെ ലക്ഷ്യം. കൂടാതെ പ്രമുഖരെ ഉള്‍പ്പെടുത്തിയ താര പ്രചാരണ പരിപാടികളും ബിജെപിയുടെ പദ്ധതിയിലുണ്ട്. മണിക്കൂറുകള്‍ക്ക് മുമ്പാണ് ബിജെപി ബംഗാളിലേക്കുള്ള താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ടത്.

40ഓളം താരപ്രചാരകര്‍

40ഓളം താരപ്രചാരകര്‍

ബിജെപി ഇന്ന് പുറത്തുവിട്ട താര പ്രചാരകരുടെ പട്ടികയില്‍ 40ഓളം പേരാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നടന്‍ മിഥുന്‍ ചക്രവര്‍ത്തി, നടന്‍ പായല്‍ സര്‍ക്കാര്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ പ്രധാന വ്യക്തിത്വങ്ങള്‍.

 ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

അതേസമയം, സംസ്ഥാനത്ത് ബിജെപി ഇതുവരെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നേതൃത്വം പറയുന്നത് ഇങ്ങനെയാണ്, ബിജെപി ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്ന ഒരു സംസ്ഥാനത്തും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ട് ഹംഗാളിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ല.

നന്ദിഗ്രാമില്‍

നന്ദിഗ്രാമില്‍

അതേസമയം, മമത ബാനര്‍ജി നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചിരിക്കുയാണ്. ഇതുവരെ മമത ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. എന്നാല്‍ നന്ദിഗ്രാം പോരാട്ടത്തെ ബിജെപിയും തൃണൂലും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി മാറ്റാനാണ് ബിജെപിയുടെ ശ്രമം. സുവേന്ദ്ു അധികാരിയുടെ സിറ്റിംഗ് മണ്ഡലാണ് നന്ദിഗ്രാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+