43 മണ്ഡലങ്ങള്‍, 306 സ്ഥാനാര്‍ത്ഥികള്‍; പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
കൊല്‍ക്കത്ത: കൊവിഡ് കേസുകള്‍ കുതിക്കുന്നതിനിടെ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആറാം ഘട്ടത്തില്‍ ഉത്തര്‍ ദിനാജ്പൂര്‍, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ്, പൂര്‍ബ ബര്‍ദ്ധമാന്‍ എന്നീ നാല് ജില്ലകളിലെ 43 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പ് നടക്കുന്ന 10,897 പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറാം ഘട്ടത്തില്‍ 306 സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കണക്കിലെടുത്ത്, തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടെടുപ്പ് തീയതിക്ക് 72 മണിക്കൂര്‍ മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണ സമയം കുറച്ചിരുന്നു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് 6.30 വരെയാണ്. കൊവിഡ് രോഗികള്‍ക്ക് അവസാനത്തെ മണിക്കൂറില്‍ വോട്ട് ചെയ്യാവുന്നതാണ്.
1.03 കോടിയിലധികം വോട്ടര്‍മാര്‍ക്ക് ആറാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുണ്ട്. 53.21 ലക്ഷം പുരുഷന്മാരും 50.65 ലക്ഷം സ്ത്രീകളും 256 പേര് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. ആറാം ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഉജ്ജാല്‍ ബിശ്വാസിനെ കൃഷ്ണനഗര്‍ ദക്ഷിണയില്‍ മത്സരിക്കുന്നുണ്ട്. ടിഎംസി സ്ഥാനാര്‍ത്ഥി ചന്ദ്രീമ ഭട്ടാചാര്യയും സിപിഐ എം നേതാവ് തന്മോയ് ഭട്ടാചാര്യയും ദുംദം ഉത്തറില്‍ മത്സരിക്കുന്നു. ബിജെപി ദേശീയ വൈസ് പ്രസിഡന്റായ മുകുള്‍ റോയ് കൃഷ്ണനഗര്‍ ഉത്തറില്‍ നിന്ന് മത്സരിക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications