35 മണ്ഡലങ്ങള്‍, 283 സ്ഥാനാര്‍ത്ഥികള്‍, 84 ലക്ഷം വോട്ടര്‍മാര്‍; ബംഗാളില്‍ എട്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ എട്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 35 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 35 മണ്ഡലങ്ങളിലേക്ക് 283 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 84 ലക്ഷം വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. 11,860 പോളിംഗ് സ്‌റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകീട്ട് 6.30 വരെയാണ് വോട്ടെടുപ്പ്.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ പതിനായിരത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവസാന മൂന്ന് ഘട്ട തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്മിഷന്‍ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല.
ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അനസാനിക്കും. മൂന്ന് നാളുകള്‍ക്ക് ശേഷം മേയ് മൂന്നിനാണ് വോട്ടെടുപ്പ് ഫലം, അതേസമയം, പോസ്റ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ ഇന്ന് രാത്രിയോടെ പുറത്തുവരും.












Click it and Unblock the Notifications