കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാള്‍ ബന്ദിനിടെ വീണ്ടും അക്രമം: വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന്

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദിനിടെ വീണ്ടും സംഘര്‍ഷം. രാവിലെ രണ്ട് സര്‍ക്കാര്‍ ബസുകള്‍ തല്ലിത്തകര്‍ത്ത് തീവെച്ച് തകര്‍ത്തതിന് പിന്നാലെ ബന്ദ് അനുകൂലികള്‍ ബസുകള്‍ക്ക് തീവെക്കുകയായിരുന്നു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. മുളവടികളും കല്ലുകളും ഇരുമ്പു ദണ്ഡുകളും കയ്യിലേന്തി തെരുവിലിറങ്ങിയ സ്ത്രീകളും കുട്ടികളും യുവാക്കളും റോ‍ഡ് ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. സംസ്ഥാനത്ത് പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ റോ‍ഡ് ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു.

ഇസ്ലാംപൂരില്‍ പോലീസ് വെടിവെയ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷമായ ബിജെപി 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തത്. സ്വാഭാവിക ജനജീവിതത്തെയും ബന്ദ് പ്രതികൂലമായി ബാധിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ദിന്‍ജാപ്പൂരിനെയാണ് ബന്ദ് ഏറ്റവുമധികം ബാധിച്ചത്. വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

bengal-jpg-15

പശ്ചിമബംഗാളിലെ മിഡ്നാപ്പൂരിലാണ് രാവിലെ അക്രമികള്‍ ബസുകള്‍ക്ക് തീവെക്കുകയും തല്ലിത്തകര്‍ക്കുകയും ചെയ്തത്. പശ്ചിമബംഗാളിലെ മിഡ്നാപ്പൂരിലെ സിപ്പായിബസാറിലാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പ്രക്ഷോഭകര്‍ ദേശീയ 60ല്‍ ടയറുകള്‍ കത്തിച്ച് തടസ്സപ്പെടുത്തിയെങ്കിലും പോലീസെത്തി ഇവ നീക്കം നീക്കം ചെയ്തു് യാത്രായോഗ്യമാക്കിയിരുന്നു.

നോര്‍ത്ത് ദിന്‍ജാപൂരില്‍ പോലീസും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ തര്‍ക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍ മരിക്കുന്നത്. ബന്ദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി 4000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിട്ടുള്ളത്. ബസ്, മെട്രോ, ട്രാം സര്‍വീസുകള്‍ ഒരുക്കിയ സര്‍ക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ബന്ധമായി ജോലിക്ക് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ബംഗ്ല ബന്ദ് എന്ന പേരില്‍ പ്രതിപക്ഷമായ ബിജെപി കഴിഞ്ഞ ദിവസം പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു.

ഇസ്ലാംപൂരിലെ ധരിബിത്ത് ഹൈസ്കൂളില്‍ ഉര്‍ദു അധ്യാപക നിയമനവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്. ഇംഗ്ലീഷ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ കൂടി അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. വ്യാഴാഴ്ച സ്കൂളിലെത്തിയ പുതിയ അധ്യാപകരെ വിദ്യാര്‍ത്ഥികളും പ്രദേശവാസികളും ചേര്‍ന്ന് തടയുകയായിരുന്നു. ഒഴിഞ്ഞു കിടക്കുന്ന എല്ലാ തസ്തികകളിലും നിയമനം പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവച്ചത്. ഇതാണ് അക്രമസ സംഭവങ്ങളില്‍ കലാശിച്ചത്. ഐടിഐ വിദ്യാര്‍ത്ഥി രാജേഷ് സര്‍ക്കാര്‍, മൂന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥി തപസ് ബര്‍മന്‍ എന്നിവരാണ് പോലീസ് വെടിവെയ്പില്‍ മരിച്ചതെന്നാണ് ബിജെപിയുടെ അവകാശ വാദം. എന്നാല്‍ ഈ വാദം പോലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്.

English summary
Amid a bandh called by the Bharatiya Janata Party (BJP) in West Bengal, two government buses have been vandalised and torched in West Midnapore on Wednesday. The violence took place in West Midnapore town's Sipaibazar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X