കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പീഡനക്കേസ്; പോക്‌സോ കേസെടുത്തു, കള്ളക്കേസെന്ന് ബിജെപി

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പീഡനക്കേസ്

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പീഡന പരാതി. ഡയ്മണ്ട് ഹാര്‍ബര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കെതിരെയാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് 17കാരി നല്‍കിയ പരാതിയിലാണ് കേസ്.

Bjp

ഫാള്‍ട്ടയിലെ ഒരു വീട്ടില്‍ വച്ചാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ബാലാവകാശ കമ്മീഷന് ലഭിച്ച പരാതി പോലീസിന് കൈമാറി. നേരത്തെ പോലീസില്‍ പരാതിപ്പെട്ടിട്ടു നടപടി എടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. നിലഞ്ജന്‍ റോയിക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിനും നിര്‍ദേശം നല്‍കി.

ഏപ്രില്‍ 26നാണ് വിവാദമായ സംഭവം നടന്നത്. ചില ബിജെപി പ്രവര്‍ത്തകള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിരുന്നു. ഇക്കാര്യത്തില്‍ പരാതി പറയാനാണ് ബിജെപി സ്ഥാനാര്‍ഥിയുടെ ഫാള്‍ട്ടയിലെ വീട്ടിലെത്തിയത്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് ഫാള്‍ട്ട. പരാതി കേട്ട ബിജെപി സ്ഥാനാര്‍ഥി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

തൊട്ടടുത്ത ദിവസം പോലീസില്‍ പരാതിപ്പെട്ടു. പോലീസ് വൈദ്യ പരിശോധനയ്ക്ക് പെണ്‍കുട്ടിയെ വിധേയയാക്കി. മൊഴി എടുക്കുകയും ചെയ്തു. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ യാതൊരു നടപടിയും എടുത്തില്ല. പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് വ്യക്തമാകുന്നില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അനന്യ ചാറ്റര്‍ജി ചക്രവര്‍ത്തി പറയുന്നു. കമ്മീഷന്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്നാണ് അവര്‍ക്ക് ബോധ്യമായത്.

മോദിയോട് ഉഗ്രന്‍ ബെറ്റുമായി മമത; എന്റെ 42 സ്ഥാനാര്‍ഥികളെയും പിന്‍വലിക്കാം, മോദി സത്യം പറയണംമോദിയോട് ഉഗ്രന്‍ ബെറ്റുമായി മമത; എന്റെ 42 സ്ഥാനാര്‍ഥികളെയും പിന്‍വലിക്കാം, മോദി സത്യം പറയണം

എന്നാല്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്ന് ബിജെപി സ്ഥാനാര്‍തി നിലഞ്ജന്‍ റോയ് പറഞ്ഞു. തൃണമൂല്‍ സ്ഥാനാര്‍ഥി അഭിഷേക് ബാനര്‍ജിയാണ് ഇതിന് പിന്നിലെന്നും റോയ് ആരോപിച്ചു. സംസ്ഥാന ബിജെപി നേതൃത്വവും ഇതേ പ്രതികരണമാണ് നടത്തിയത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ബിജെപി വൈസ് പ്രസിഡന്റ് ജയ പ്രകാശ് മജുംദാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

English summary
West Bengal BJP Candidate Booked Under Pocso
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X