കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത്ഷാ നേരിട്ടിറങ്ങി; ഇനി മമതയില്ല'; ഒമ്പത് പോയിന്റുള്ള കുറ്റപത്രം; പക്ഷെ സമയമിതല്ലെന്ന്

  • By News Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്താകമാനം കൊവിഡ് വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. 1.9 ലക്ഷത്തിലധികം പേര്‍ക്ക് ഇന്ത്യയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചായിരത്തിലധികം പേര്‍ മരണപ്പെട്ടു. കുടിയേറ്റ തൊഴിലാളികളടക്കം സ്വതന്ത്ര ഇന്ത്യ കണ്ടതിലെ ഏറ്റവും വലിയ ദുരിതമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കടുത്ത പ്രതിരോധമാണ് രാജ്യം തീര്‍ക്കുന്നതെന്ന് പറയുമ്പോഴും അനുദിനം കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.

അതിനിടെയാണ് പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുന്നത്. കൊവിഡ് പ്രതിസന്ധിയുള്ളതിനാല്‍ രാജ്യത്ത് വരിനിരിക്കുന്ന തെരഞ്ഞെടുപ്പുകളൊന്നും മാറ്റാന്‍ കഴിയില്ലെന്ന് നിലപാടാണ് സര്‍ക്കാര്‍ ഇതുവരേയും സ്വീകരിച്ച് പോരുന്നത്. അതിനാല്‍ തന്നെ അതിനുള്ള തയ്യാറെടുപ്പുകളും അനിവാര്യമാണ്.അതിനുള്ള കരുക്കള്‍ നീക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

അമിത്ഷാ നേരിട്ട്

അമിത്ഷാ നേരിട്ട്

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിനെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിന് അമിത് ഷാ തന്നെ നേരിട്ട് കളികളത്തിലിറങ്ങാനാണ് തീരുമാനം. കൊവിഡ് പ്രതിസന്ധിക്ക് മുന്നേ തന്നെ കേന്ദ്രസര്‍ക്കാരുമായി ഉടഞ്ഞ് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ എന്ത് വിലക്കൊടുത്തും പൂട്ടുകയെന്നത് ബിജെപിയുടെ ലക്ഷ്യം.

ഓണ്‍ലൈന്‍ പ്രചരണം

ഓണ്‍ലൈന്‍ പ്രചരണം

കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള വാതില്‍ അടഞ്ഞിരിക്കുകയാണ്. അടുത്ത സാധ്യത ഓണ്‍ലൈന്‍ പ്രചരണമാണ്. ഇതിന് മുന്നോടിയായി ജൂണ്‍ 8 ന് പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആദ്യ വെര്‍ച്വല്‍ യോഗം ചേരും. പാര്‍ട്ടിയെ തെരഞ്ഞെടുപ്പുകളിലേക്ക് നയിക്കുന്ന പുതിയ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ അമിത്ഷാ അഭിസംബോധന ചെയ്യും.

 കുറ്റപത്രം

കുറ്റപത്രം

തുടര്‍ച്ചയായി ഒന്‍പത് വര്‍ഷത്തിലാണ് പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി ഭരിക്കുന്നത്. ഈ കാലയളവിലെ 9 പോയിന്റുകള്‍ ഉള്‍പ്പെടുത്തി ബിജെപി കുറ്റപത്രം പുറത്തിറക്കുകയും ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ താഴെ ഇറക്കുമെന്നും ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വെര്‍ച്വല്‍ യോഗം പ്രഖ്യാപിക്കുന്നത്. അതേ ദിവസം തന്നെ ബിജെപി ഇനി മമത ഇല്ലായെന്ന തരത്തില്‍ 'ആര്‍ നയി മമത' എന്ന ക്യാമ്പയിനും തുടക്കം കുറിച്ചിരുന്നു.

 വെര്‍ച്വല്‍ മീറ്റിഗ്

വെര്‍ച്വല്‍ മീറ്റിഗ്

ഇത്തരം യോഗങ്ങളില്‍ രണ്ടോ മൂന്നോ സ്പീക്കര്‍ മാരാണുണ്ടാവുക. 1000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോഗത്തില്‍ പങ്കെടുക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യാം. 1000 പേര്‍ക്ക് ഈ ലിങ്കുകള്‍ ഉപയോഗിച്ച് നടപടികള്‍ വീക്ഷിക്കാന്‍ കഴിയും. ബിജെപി സംസ്ഥാന പ്രസിഡണ്ട് ദീലീപ് ഘോഷ് പറഞ്ഞു. ജൂണ്‍ 8 ന് 11 മണിക്ക് നടക്കുന്ന ആദ്യയോഗത്തില്‍ അമിത്ഷാ സംസാരിക്കും. ഈ പരിപാടി സോഷ്യല്‍മീഡിയയിലൂടെ തത്സമയം സംപ്രഷണം ചെയ്യും. ഇത് കൂടാകെ മറ്റ് നാല് ദേശിയ നേതാക്കളും പരിപാടിയെ അഭിസംബോധന ചെയ്യും.

നേട്ടങ്ങള്‍

നേട്ടങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടാനാണ് തീരുമാനം. ഒപ്പം കൊവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ മമത സര്‍ക്കാരിന്റെ വീഴ്ച്ച, റേഷന്‍ അഴിമതി, കുടിയേറ്റ തൊഴിലാളികളോടുള്ള മനോഭാവം. സൈക്ലോണിന് ശേഷമുള്ള സാഹചര്യത്തെ നേരിടുന്നതില്‍ ഉണ്ടായ വീഴ്ച്ച എന്നിവയാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നതെന്ന് ദിലിപ് ഘോഷ് പറഞ്ഞു.

തെറ്റി

തെറ്റി

അതേസമയം ബിജെപിക്ക് അടിമുടി തെറ്റിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. പ്രചാരണത്തിനായി തെരഞ്ഞെടുത്ത സമയം ശരിയല്ലെന്നും ബിശ്വനാഥ് ചക്രബര്‍ത്തി പറഞ്ഞു. ഇതിനെതിരെ ജനങ്ങളില്‍ വലിയ രോക്ഷം ഉയരുകയും മമതാ ബാനര്‍ജിയില്‍ തന്നെ ആളുകള്‍ ഐക്യപ്പെടുകയും ചെയ്യുമെന്ന് ചക്രബര്‍ത്തി പറഞ്ഞു.

നിര്‍ഭാഗ്യം

നിര്‍ഭാഗ്യം

സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുന്നതുവരെ ബിജെപി കാത്തിരിക്കണമെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത് നിര്‍ഭാഗ്യകരമാണെന്നും അമല്‍ മുഖോരപാധ്യായ പറഞ്ഞു. പകരം ഈ സമയത്ത് ജനങ്ങളുടെ ദുരിതങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

English summary
West Bengal BJP Enters Election Campaign: Amit Shah Begins virtual Meeting On June 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X