കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രതിഷേധിക്കുന്ന പ്രമുഖരെ പട്ടികളെന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കുരങ്ങനെന്ന് വിളിക്കാം'

Google Oneindia Malayalam News

കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വീണ്ടും അസഭ്യവര്‍ഷവുമായി ബിജെപി നേതാക്കള്‍. കേന്ദ്ര നിമയത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ മമതാ ബാനര്‍ജിയുടെ നായക്കള്‍ ആണെന്നായിരുന്നു ബിജെപി എംപി സൗമിത്ര ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ വീണ്ടും അപമാനിച്ച് പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടി സായന്‍റാന്‍ ബസുവും രംഗത്ത് എത്തിയിരിക്കുന്നത്.

'ആര്‍എസ്എസുകാര്‍ അന്‍റാര്‍ട്ടിക്കയിലേക്ക് കുടിയേറിയാല്‍ ഇവിടെ ശാന്തിയും സമാധാനവും ഉണ്ടാവും''ആര്‍എസ്എസുകാര്‍ അന്‍റാര്‍ട്ടിക്കയിലേക്ക് കുടിയേറിയാല്‍ ഇവിടെ ശാന്തിയും സമാധാനവും ഉണ്ടാവും'

പ്രതിഷേധക്കാരെ നായയുമായി ഉപമിക്കുന്നതിനെ പ്രശ്നമുള്ളവര്‍ക്ക് ബുദ്ധിജീവികളെ കുരങ്ങന്‍ എന്ന് വിളിക്കാമെന്നാണ് സായന്‍റാന്‍ ബസും അഭിപ്രായപ്പെട്ടത്. പൗരത്വ നിമയത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് 500 രൂപ വീതം നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ നിയമം സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ളത്.

sayantan

അത്തരം സാധാരണ ജനങ്ങളെയാണ് പൗരത്വ നിയമം വിശദീകരിച്ചു കൊണ്ട് നടത്തിയ ബിജെപി റാലികളില്‍ കണ്ടത്. നായ്ക്കളും കുരങ്ങുകളും നിറഞ്ഞ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇപ്പോള്‍ പ്രതിഷേധങ്ങള്‍ അടങ്ങിയിരിക്കുന്നതിന് കാരണം അവര്‍ക്ക് 500 രൂപ വീതം കിട്ടാത്തതിനാലാണെന്നും ബസു പറഞ്ഞു.

ഇറാഖില്‍ വീണ്ടും വ്യോമാക്രമണം; മിസൈലുകള്‍ പതിച്ചത് യുഎസ് എംബസിക്ക് സമീപംഇറാഖില്‍ വീണ്ടും വ്യോമാക്രമണം; മിസൈലുകള്‍ പതിച്ചത് യുഎസ് എംബസിക്ക് സമീപം

ഞായറാഴ്ച്ചയായിരുന്നു പ്രതിഷേധക്കാരെ മമതയുടെ പട്ടികളെന്ന് അധിക്ഷേപിച്ചുകൊണ്ട് സൗമിത്രാ ഖാന്‍ രംഗത്തെത്തിയത്. ദേശീയ പൗരത്വ നിയമ ഭേദഗതി എന്താണെന്ന് അറിയാന്‍ ശ്രമിക്കാതെ രാജ്യ വ്യാപകമായി പ്രതിഷേധിക്കാനാണ് പ്രമുഖര്‍ ശ്രമിക്കുന്നത്. രാജ്യത്ത് ബോംബ് സ്ഫോടനങ്ങളും കൂട്ട ബലാത്സംഗങ്ങളും നടക്കുമ്പോള്‍ നിശബ്ദരായി ഇരിക്കുന്നവരാണ് ഈ പ്രമുഖരെന്നും സൗമിത്ര ഖാന്‍ ആരോപിച്ചു.

English summary
west bengal BJP leader against CAA protestors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X