കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; പ്രമുഖ നേതാവ് മമതയ്‌ക്കൊപ്പം ചേര്‍ന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരും നേതാക്കളും കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നതിനിടെയാണ് മറിച്ചുള്ള വാര്‍ത്ത. ബിജെപി നേതാവ് മുകുള്‍ റോയിയുടെ ബന്ധു ശ്രീജന്‍ റോയ് ആണ് മമതയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പുതിയ മാറ്റം. ബിജെപി നേതാക്കള്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ശ്രീജന്‍ റോയിയുടെ തീരുമാനം.

m

തൃണമൂല്‍ കോണ്‍ഗ്രസ് വക്താവും ബംഗാള്‍ മന്ത്രിയുമായ ബ്രത്യ ബസുവിന്റെ സാന്നിധ്യത്തിലാണ് ശ്രീജന്‍ റോയിയും മറ്റു രണ്ടു ബിജെപി നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതാക പിടിച്ചത്. ശ്രീജന്‍ റോയ് നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. 2019ലാണ് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. മുകുള്‍ റോയിയുടെ അളിയനാണ് ശ്രീജന്‍ റോയ് എന്ന് ബ്രത്യ ബസു പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? നാല് പേര്‍ പട്ടികയില്‍; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നുകുഞ്ഞാലിക്കുട്ടിക്ക് പകരം ആര്? നാല് പേര്‍ പട്ടികയില്‍; മുസ്ലിം ലീഗില്‍ ചര്‍ച്ച മുറുകുന്നു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു ഒരുകാലത്ത് മുകുള്‍ റോയ്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈ ആയിട്ടാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. കോളിളക്കം സൃഷ്ടിച്ച ശാരദ ചിട്ടി ഫണ്ട് കേസില്‍ ആരോപണ വിധേയനായിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. സിബിഐ ആണ് ഈ കേസ് അന്വേഷിക്കുന്നത്. 2017ലാണ് മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു അത്.

ഗണേഷ് ഇല്ലെങ്കിലും ജഗദീഷ് വന്നേക്കും; 24500 വോട്ടിന്റെ ആ തോല്‍വി... താരമണ്ഡലമാകും പത്തനാപുരംഗണേഷ് ഇല്ലെങ്കിലും ജഗദീഷ് വന്നേക്കും; 24500 വോട്ടിന്റെ ആ തോല്‍വി... താരമണ്ഡലമാകും പത്തനാപുരം

ഞങ്ങളുടെ ആദര്‍ശത്തിന് എതിരായ പ്രവര്‍ത്തനവുമായിട്ടാണ് ബിജെപി ബംഗാളിലേക്ക് വന്നത്. ഇനി അവര്‍ക്കൊപ്പം നില്‍ക്കില്ല. മമത ബാനര്‍ജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനാണ് എന്റെ തീരുമാനം. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുമെന്നും ശ്രീജന്‍ റോയ് പറഞ്ഞു. ബംഗാളി സിനിമാ നടി നിലഞ്ജന മജുംദാര്‍, അഭാഭഷകന്‍ ജ്യോതി പ്രകാശ് ഛത്തോപാധ്യായ എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നാരദ കേസില്‍ പ്രതികളായ തൃണമൂല്‍ നേതാക്കള്‍ക്ക് വേണ്ടി കല്‍ക്കത്ത ഹൈക്കോടതിയില്‍ ഹാജരാകുന്ന മുതിര്ന്ന അഭിഭാഷകനാണ് ജ്യോതിപ്രകാശ് ഛത്തോപാധ്യായ.

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യംമുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ... ഷാജി കണ്ണൂരിലേക്ക്, എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
West Bengal BJP leader Mukul Roy's relative rejoins TMC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X