ബംഗാളില്‍ ബിജെപി എംഎല്‍എയെ 'കൊന്ന് കെട്ടിത്തൂക്കി'; മൃതദേഹം കണ്ടത് മാര്‍ക്കറ്റില്‍, നടുക്കുന്ന സംഭവം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ ആത്മഹത്യ ചെയ്ത നിലയില്‍. ഹെംതാബാദ് എംഎല്‍എ ദേബേന്ദ്രനാഥ് റോയ് ആണ് മരിച്ചത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു. നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
പട്ടിക ജാതി സംവരണ മണ്ഡലമാണ് ഹെംതാബാദ്. ഇവിടെ സിപിഎം ടിക്കറ്റിലാണ് ദേബേന്ദ്രനാഥ് റോയ് മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

വീടിനടുത്ത മാര്‍ക്കറ്റില്‍
ഹെംതാബാദിലെ ഒരു കടയോട് ചേര്‍ന്നാണ് റോയിയെ തൂങ്ങിയ നിലയില്‍ കണ്ടതെന്ന് പോലീസ് ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ വീടും ഏകദേശം ഇതിന് അടുത്താണ്. കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണ് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. തങ്ങളുടെ ആരോപണം നാട്ടുകാര്‍ ഇക്കാര്യം ശരിവയ്ക്കുന്നുവെന്നും ബംഗാള്‍ ബിജെപി ട്വീറ്റ് ചെയ്തു.

സിപിഎം വിട്ട് ബിജെപിയില്‍
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണോ അദ്ദേഹം ചെയ്ത തെറ്റ് എന്നും സംസ്ഥാന നേതൃത്വം ചോദിച്ചു. ബിജെപിയുടെ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നേതാക്കളെ കൊലപ്പെടുത്തിയാല്‍ ബംഗാളിലെ ബിജെപി ഇല്ലാതാകില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ പ്രതികരിച്ചു.

രാത്രി ഒരുമണിക്ക്
രാത്രി ഒരുമണിക്ക് ഒരു സംഘം ആളുകള്‍ ദേബേന്ദ്രനാഥ് റോയിയുടെ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം പുറത്തേക്ക് പോയതായിരുന്നു എംഎല്‍എ എന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് രാവിലെയാണ് കടകളുടെ വരാന്തയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ആദ്യം കണ്ടവര്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു.

ആത്മഹത്യാ കുറിപ്പ്
മരിച്ച എംഎല്‍എയുടെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതില്‍ രണ്ടുപേരുകള്‍ എടുത്തുപറയുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ ബിജെപി പ്രതിഷേധ റാലി സംഘടിപ്പിച്ചു. കൊലപാതം ആത്മഹത്യയാക്കി മാറ്റാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

മൃതദേഹം വച്ച് രാഷ്ട്രീയം കളിക്കരുത്
ആത്മഹത്യ ചെയ്ത സ്ഥലം സന്ദര്‍ശിച്ച് ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. മാത്രമല്ല, പോലീസ് നായയും വിരലടയാള വിദ്ഗരുമെത്തി. സത്യം പുറത്തുവരുന്നതിന് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാജു ബാനര്‍ജി ആവശ്യപ്പെട്ടു. അതേസമയം, മൃതദേഹം വച്ച് രാഷ്ട്രീയം കളിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കീം പ്രതികരിച്ചു.
Recommended Video
-
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം












Click it and Unblock the Notifications