കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ബിജെപി എംഎല്‍എയെ 'കൊന്ന് കെട്ടിത്തൂക്കി'; മൃതദേഹം കണ്ടത് മാര്‍ക്കറ്റില്‍, നടുക്കുന്ന സംഭവം

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ ആത്മഹത്യ ചെയ്ത നിലയില്‍. ഹെംതാബാദ് എംഎല്‍എ ദേബേന്ദ്രനാഥ് റോയ് ആണ് മരിച്ചത്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു. നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

പട്ടിക ജാതി സംവരണ മണ്ഡലമാണ് ഹെംതാബാദ്. ഇവിടെ സിപിഎം ടിക്കറ്റിലാണ് ദേബേന്ദ്രനാഥ് റോയ് മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

വീടിനടുത്ത മാര്‍ക്കറ്റില്‍

വീടിനടുത്ത മാര്‍ക്കറ്റില്‍

ഹെംതാബാദിലെ ഒരു കടയോട് ചേര്‍ന്നാണ് റോയിയെ തൂങ്ങിയ നിലയില്‍ കണ്ടതെന്ന് പോലീസ് ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ വീടും ഏകദേശം ഇതിന് അടുത്താണ്. കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണ് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. തങ്ങളുടെ ആരോപണം നാട്ടുകാര്‍ ഇക്കാര്യം ശരിവയ്ക്കുന്നുവെന്നും ബംഗാള്‍ ബിജെപി ട്വീറ്റ് ചെയ്തു.

സിപിഎം വിട്ട് ബിജെപിയില്‍

സിപിഎം വിട്ട് ബിജെപിയില്‍

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണോ അദ്ദേഹം ചെയ്ത തെറ്റ് എന്നും സംസ്ഥാന നേതൃത്വം ചോദിച്ചു. ബിജെപിയുടെ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നേതാക്കളെ കൊലപ്പെടുത്തിയാല്‍ ബംഗാളിലെ ബിജെപി ഇല്ലാതാകില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ പ്രതികരിച്ചു.

രാത്രി ഒരുമണിക്ക്

രാത്രി ഒരുമണിക്ക്

രാത്രി ഒരുമണിക്ക് ഒരു സംഘം ആളുകള്‍ ദേബേന്ദ്രനാഥ് റോയിയുടെ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം പുറത്തേക്ക് പോയതായിരുന്നു എംഎല്‍എ എന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് രാവിലെയാണ് കടകളുടെ വരാന്തയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ആദ്യം കണ്ടവര്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു.

ആത്മഹത്യാ കുറിപ്പ്

ആത്മഹത്യാ കുറിപ്പ്

മരിച്ച എംഎല്‍എയുടെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഇതില്‍ രണ്ടുപേരുകള്‍ എടുത്തുപറയുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ ബിജെപി പ്രതിഷേധ റാലി സംഘടിപ്പിച്ചു. കൊലപാതം ആത്മഹത്യയാക്കി മാറ്റാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.

മൃതദേഹം വച്ച് രാഷ്ട്രീയം കളിക്കരുത്

മൃതദേഹം വച്ച് രാഷ്ട്രീയം കളിക്കരുത്

ആത്മഹത്യ ചെയ്ത സ്ഥലം സന്ദര്‍ശിച്ച് ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. മാത്രമല്ല, പോലീസ് നായയും വിരലടയാള വിദ്ഗരുമെത്തി. സത്യം പുറത്തുവരുന്നതിന് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാജു ബാനര്‍ജി ആവശ്യപ്പെട്ടു. അതേസമയം, മൃതദേഹം വച്ച് രാഷ്ട്രീയം കളിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാദ് ഹക്കീം പ്രതികരിച്ചു.

Recommended Video

cmsvideo
Sachin Pilot not to attend Congress Legislature Party meeting | Oneindia Malayalam

സ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലിസ്വപ്‌ന സുരേഷ് വിയര്‍ക്കും ഈ ഉദ്യോഗസ്ഥന് മുമ്പില്‍... മുടക്കോഴി മല കയറിയ എഎസ്പി ഷൗക്കത്തലി

എണ്ണം തികയുന്നില്ല; കോണ്‍ഗ്രസ് ക്യാംപില്‍ പരിഭ്രാന്തി, ബിജെപിയും കളത്തില്‍, റിസോര്‍ട്ടിലേക്ക് മാറ്റിഎണ്ണം തികയുന്നില്ല; കോണ്‍ഗ്രസ് ക്യാംപില്‍ പരിഭ്രാന്തി, ബിജെപിയും കളത്തില്‍, റിസോര്‍ട്ടിലേക്ക് മാറ്റി

English summary
West Bengal BJP MLA Debendra Nath Roy found dead in market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X