കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മമതയുടെ തന്ത്രങ്ങള്‍ ഫലിക്കുന്നു; ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എ തിരികെ ടിഎംസിയിലേക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുകയാണ്. എന്നാല്‍ അതിനിടെ ബിജെപിക്ക് ബിജെപിക്ക് വലിയ തിരിച്ചടിയാണ് സംസ്ഥാനത്ത് നേരിടുന്നത്. മുതിര്‍ന്ന നേതാവും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ തുഷാര്‍ കാന്തി ഭട്ടാചാര്യ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള മമതയുടെ തന്ത്രണങ്ങള്‍ ഫലിക്കുന്നുവെന്ന് വേണം ഇതിലൂടെ കരുതാന്‍.

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഷ്ണുപൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച തുഷാര്‍ അതേവര്‍ഷം ജൂലൈയിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. എന്നാല്‍ അദ്ദേഹം തന്റെ അസംബ്ലി സീറ്റ് വിട്ടുകൊടുത്തിരുന്നില്ല.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

പിന്നീട് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അത്ഭുതകരമായ വിജയമായിരുന്നു നേടിയത്. 42 ല്‍ 18 സീറ്റിലും വിജയിച്ചു. അതിന് പിന്നാലെ തുഷാര്‍ ബിജെപിയില്‍ ചേരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷം പോലും പൂര്‍ത്തിയാകാതെ തൃണമൂല്‍ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.

 വിരോധമില്ല

വിരോധമില്ല

എന്നാല്‍ തനിക്ക് തൃണമൂല്‍ കോണ്‍ഗ്രസിനോട് യാതൊരു വിരോധവുമില്ലെന്നും നിലവില്‍ പരിഹരിക്കപ്പെട്ട പ്രശ്‌നങ്ങളില്‍ നേരത്തെ അസ്വസ്ഥനായിരുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയതില്‍ സന്തോഷമുണ്ടെന്നും തുഷാര്‍ പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ ശേഷം ബിഷ്ണുപൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
Congess won't win anything with Rahul Gandhi as President, says another congress leader
ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

എന്നാല്‍ തുഷാര്‍ പാര്‍ട്ടി വിടുന്നതില്‍ ബിജെപി അത്രകണ്ട് അസ്വസ്ഥമല്ല. അതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. 'ഒരു പേനയും കടലാസിലും മാത്രമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും അദ്ദേഹം ഒരുമിച്ച് ഉണ്ടായിരുന്നില്ല. അദ്ദേഹം പാര്‍ട്ടി വിടുന്നതിന് അത്രകണ്ട് പ്രാധാന്യം അര്‍ഹിക്കുന്നില്ല.' ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്ചന്‍ ബസു പറഞ്ഞു.

9 പേര്‍

9 പേര്‍

2021 ഏപ്രില്‍-മെയ് മാസങ്ങളിലാണ് പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ 2019 ലെ ലോക്‌സഭയില്‍ സംസ്ഥാനത്ത് ബിജെപി നേടിയ വിജയത്തിന് പിന്നാലെ ഏഴ് തൃണമൂല്‍ കോണ്‍ഗ്രസ് എംല്‍എമാരും കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും ഓരോ എംപിമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

മമതയുടെ തന്ത്രം

മമതയുടെ തന്ത്രം

ഈ ഒമ്പത് എംഎല്‍എമാരില്‍ ബിജെപി വിട്ട് തിരിച്ച് പാര്‍ട്ടിയിലേക്ക് എത്തുന്ന ആദ്യത്തെയാളാണ് തുഷാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതയുടെ തന്ത്രം ഫലിക്കുന്നുവെന്ന് വേണം തുഷാറിന്റെ മടങ്ങി വരവില്‍ നിന്നും മനസിലാക്കാന്‍. പാര്‍ട്ടി വിട്ട നേതാക്കള്‍ക്ക് തിരിച്ചുവരാനും ബിജെപിക്കെതിരെ ഐക്യപ്പെടാനും ളള്ള സമയമാണെന്നായിരുന്നു മമതയുടെ ആഹ്വാനം.

English summary
west bengal BJP MLA Tushar Kanti Bhattacharya Returns to Trinamool congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X