കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പിന്തുണച്ചിട്ടും കുത്തക മണ്ഡലം തിരിച്ചു പിടിക്കാനാവാതെ കോണ്‍ഗ്രസ്; ഖരക്പൂര്‍ സദറില്‍ തൃണമൂല്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: പഞ്ചിംമബംഗാളിലെ 3 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഭിമാനകരമായ വിജയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കരസ്ഥമാക്കിയത്. ഒരു സിറ്റിങ് സീറ്റ് നിലനിര്‍ത്തിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ഒരോ സീറ്റുകള്‍ പിടിച്ചെടുത്തു. ഖരഗ്പൂര്‍ സദര്‍, കാളിയഗഞ്ച്, കരീംപൂര്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്.

തൃണമൂലും ബിജെപിയും തനിച്ചും കോണ്‍ഗ്രസ്-സിപിഎം സഖ്യവുമായിരുന്നു ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. കരീംപൂരാണ് തൃണമൂല്‍ നിലനിര്‍ത്തിയ സിറ്റിങ് സീറ്റ്. കോണ്‍ഗ്രസില്‍ നിന്നാണ് കാളിയഗഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. സിപിഎം പിന്തു​ കോണ്‍ഗ്രസിന് ഉണ്ടായിട്ടും 2304 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് തൃണമൂല്‍ സ്ഥാനാര്‍ത്ഥി തപന്‍ ദേബ് സിന്‍ഹ വിജയിച്ചു കയറി. വിശദാംശങ്ങള്‍ ഇങ്ങനെ..

ആദ്യമായി

ആദ്യമായി

തൃണമൂലിന് ഏറെ അഭിമാനകരമായ വിജയം സമ്മാനിച്ച മണ്ഡലം ഖരക്പൂര്‍ സദറാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി മണ്ഡലത്തില്‍ വിജയം കരസ്ഥമാക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂലിന് സാധിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു മണ്ഡ‍ലത്തില്‍ തൃണമൂലിന്‍റെ പ്രദീപ് സര്‍ക്കാര്‍ ഇത്തവണ 20811 വോട്ടുകള്‍ക്കാണ് ഇത്തവണ വിജയിച്ചത്.

കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലം

കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലം

പരമ്പരാഗതമായി കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലമായ ഖരക്പൂര്‍ സദര്‍ ദിലീപ് ഘോഷിലൂടെ കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. 1969 മുതല്‍ 2011 വരേയുള്ള 39 വര്‍ഷം കോണ്‍ഗ്രസില്‍ നിന്നുള്ള ഗയാന്‍ സിങ് സോഹന്‍പാലായിരുന്നു ഖരക്പൂര്‍ സദറിന്‍റെ പ്രതിനിധി.

സ്വാതന്ത്രാനന്ത്രരം

സ്വാതന്ത്രാനന്ത്രരം

1957,1962,1967 വര്‍ഷങ്ങളില്‍ വിജയിച്ച സിപിഐയിലെ നാരായണ്‍ ചൗബേയില്‍ നിന്നാണ് 1969 ല്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചു പിടിക്കുന്നത്. സ്വാതന്ത്രാനന്ത്രരം ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന 1951 ല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുഹമ്മദ് മുംതാസ് മൗലാനയായിരുന്നു അവിഭക്ത ഖരക്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ആദ്യ പ്രതിനിധി.

2016 ല്‍

2016 ല്‍

2011 ല്‍ 55 ശതമാനം വോട്ട് നേടി നില ഭദ്രമാക്കിയ ഗയാന്‍ സിങിനെ 2016 ല്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ദിലീപ് ഘോഷ് അട്ടിമറിക്കുകയായിരുന്നു. ആറായിരം വോട്ടുകള്‍ക്കായിരുന്നു ബിജെപി വിജയം. ദിലീപ് ഘോഷ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

സിപിഎം പിന്തുണ

സിപിഎം പിന്തുണ

സിപിഎം പിന്തുണ കൂടി ലഭിച്ചതോടെ ഉപതിരഞ്ഞെടുപ്പില്‍ തങ്ങളുടെ കുത്തക മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യ സ്ഥാനാര്‍ത്ഥിയായിരുന്നു ചിത്തരംഞ്ചന്‍ മണ്ഡലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി തൃണമൂല്‍ ആദ്യമായി മണ്ഡലത്തില്‍ വിജയം പിടിച്ചെടുക്കുകായിരുന്നു. ബിജെപിക്കായി 2011 ല്‍ മത്സരിച്ച പ്രേം ചന്ദ്ര ഝായായിരുന്നു ഉപതിരഞ്ഞെടുപ്പിലും മത്സരിച്ചത്.

 മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!! മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!!

 നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി; ആദ്യം 25 ലക്ഷം, വീണ്ടും 20 ലക്ഷം, ഓഡിയോ ക്ലിപ്പ് പുറത്ത് നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി; ആദ്യം 25 ലക്ഷം, വീണ്ടും 20 ലക്ഷം, ഓഡിയോ ക്ലിപ്പ് പുറത്ത്

English summary
west bengal by election; tMC gains victory in Kharagpur Sadar for first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X