കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളിൽ ബിജെപിയെ ഞെട്ടിച്ച് തൃണമൂൽ മുന്നേറ്റം, ബിജെപിയുടെ ''മിഷൻ 2021'' മങ്ങുന്നു

Google Oneindia Malayalam News

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയം ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ് തൃണമൂൽ കോൺഗ്രസും മമതാ ബാനർജിയും. ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം നിലനിർത്താൻ ബിജെപിക്ക് സാധിച്ചില്ല. ചരിത്രത്തിൽ ആദ്യമായി ബംഗാളിലെ ഖരഗ്പൂർ സീറ്റും പിടിച്ചെടുത്താണ് തൃണമൂൽ ബിജെപിക്ക് മറുപടി നൽകുന്നത്. പശ്ചിമ ബംഗാളിൽ ബിജെപിക്ക് വൃക്തമായ സന്ദേശം നൽകുന്നതാണ് നിയമസഭ ഉപതിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന‍റെ വിജയം.

ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാൾ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായിയായാണ് ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തെ ബിജെപി വിലയിരുത്തിയത്. 2014ൽ 2 സീറ്റുകളിൽ ഒതുങ്ങിയ പാർട്ടി 2019ൽ 18 സീറ്റുകളിലാണ് വിജയിച്ചത്. എന്നാൽ ഈ ആധിപത്യം നിലനിർത്താൻ ബിജെപിക്ക് സാധിച്ചില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ പിടിച്ചെടുക്കണമെങ്കിൽ ബിജെപിക്ക് കുറച്ചധികം കഷ്ടപ്പെടേണ്ടി വരുമെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.

വമ്പൻ തിരിച്ചു വരവ്

വമ്പൻ തിരിച്ചു വരവ്

ലോക്സഭ തിരഞ്ഞെടുപ്പിലെ മോദി തരംഗത്തിൽ പശ്ചിമ ബംഗാളിൽ പ്രഭാവം മങ്ങിയ തൃണമൂൽ കോൺഗ്രസ് ആറു മാസങ്ങൾക്കിപ്പുറം ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്ന ഖരഗ്പൂർ-സദർ പിടിച്ചെടുത്തു. കാളിയാഗഞ്ചിലും കരിംപൂരിലും വെന്നിക്കൊടി പാറിച്ചു. ഇതിൽ കരിംപൂർ മാത്രമായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ്. 30 വർഷത്തോളമായി ടിഎംസി വിജയിക്കാത്ത സീറ്റുകളായിരുന്നു കാളിഗഞ്ചും ഖരഖ്പൂർ സദറും.

 വെല്ലുവിളി

വെല്ലുവിളി

ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള കാളിഗഞ്ചും ഖരഗ്പൂരും പിടിച്ചെടുത്തത് 2021 ൽ ബംഗാൾ ഭരണം കാത്തിരിക്കുന്ന ബിജെപിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. കാളിഗഞ്ചും ഖരഖ്പൂർ സാദറും ഉൾപ്പെടുന്ന ലോക്സഭ മണ്ഡലങ്ങളായ റായ് ഗഞ്ചിലും മേദിനിപൂരിലും കഴിഞ്ഞ തവണ ബിജെപിയാണ് വിജയിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന ഖൊരഖ്പൂർ സദർ പിടിച്ചെടുക്കാൻ കഴിഞ്ഞതും തൃണമൂലിന് നേട്ടമായി.

 ബിജെപിക്ക് മറുപടി

ബിജെപിക്ക് മറുപടി


ബിജെപിയുടെ ധാർഷ്ട്യത്തിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം എന്നാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി പ്രതികരിച്ചത്. പശ്ചിമ ബംഗാളിലെ ജനങ്ങളെ അപമാനിച്ചതിന് ബിജെപിക്ക് ലഭിച്ച മറുപടിയാണിതെന്നും മമത ബാനർജി പ്രതികരിച്ചു. മൂന്നിടത്തും ഒരുമിച്ച് മത്സരിച്ച ഇടത്- കോൺഗ്രസ് സഖ്യം മൂന്ന് മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താണ്. കരിംപൂർ മണ്ഡലത്തിലെ എംഎൽഎ ആയിരുന്ന മൊഹുവ മൊയിത്രയും ഖരഗ്പൂർ സദറിനെ പ്രതിനിധീകരിച്ച ദിലീപ് ഘോഷും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

കാളിഗഞ്ചിലെ ആദ്യ വിജയം

കാളിഗഞ്ചിലെ ആദ്യ വിജയം

കാളിഗഞ്ചിൽ ടിഎംസി സ്ഥാനാർത്ഥി തപൻ ദേബ് സിൻഹ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കമൽ ചന്ദ്ര സർക്കാരിനെ 2304 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസിന്റെ പരമതാനാഥ് ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ വിജയിച്ചത്. അദ്ദേഹത്തിന്റെ മകൾ ദ്രിതശ്രീയെ കോൺഗ്രസ് ഇവിടെ സ്ഥാനാർത്ഥിയാക്കിയെങ്കിലും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ദേശീയ പൗരത്വ പട്ടികയെ ജനങ്ങൾ ഭയപ്പെടുന്നതാണ് തന്റെ പരാജയകാരണമെന്ന് ബിജെപി സ്ഥാനാർത്ഥി കമൽ ചന്ദര സർക്കാർ പ്രതികരിച്ചു.

ഖൊരഖ്പൂർ സദറിൽ മിന്നും വിജയം

ഖൊരഖ്പൂർ സദറിൽ മിന്നും വിജയം

കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള ഖരഖ്പൂർ സദർ മണ്ഡലം കഴിഞ്ഞ തലണയാണ് ബിജെപി പിടിച്ചെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷനായ ദിലീപ് ഘോഷായിരുന്നു ഇവിടെ സ്ഥാനാർത്ഥി. ദിലീപ് ഘോഷ് കഴിഞ്ഞ തവണ 25,224 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് ഇത്തവണ തൃണമൂലിന്റെ പ്രദീപ് സർക്കാർ 20,811 വോട്ടുകൾക്ക് പിടിച്ചെടുത്തത്. സിറ്റിംഗ് സീറ്റ് നഷ്ടമായത് ബിജെപിക്ക് വൻ തിരിച്ചടിയായിട്ടുണ്ട്.

English summary
West Bengal bypoll result will be a challenge for BJP in 20121 assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X