നന്ദിഗ്രാമില്‍ വച്ച് മമത ബാനര്‍ജിക്ക് നേരെ ആക്രമണം; കാലിന് പരിക്കേറ്റെന്ന് റിപ്പോർട്ട്, പരാതി നൽകും
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ വച്ച് തനിക്ക് നേരെ ആക്രമണമുണ്ടായെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി ആരോപിച്ചു. ആക്രമണത്തില്‍ കാലിന് പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.നന്ദിഗ്രാമില്‍ എത്തിയ മമതയെ മൂന്ന് നാല് പേര് ചേര്‍ന്ന് തള്ളിയിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

ആക്രമണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നന്ദിഗ്രാമില്‍ വച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മമത ബാനര്‍ജി അറിയിച്ചിരുന്നു. തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് മമത നന്ദിഗ്രാമില്‍ എത്തിയത്. കാറിലേക്ക് കയറുന്നതിനിടെ ഒരു സംഘം തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് മമത പറയുന്നത്. ഇത് ആസൂത്രണം ചെയ്ത ആക്രമണം ആണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതെയെന്നും ഒരു സംഘത്തിന്റെ ഗൂഡാലോചനയാണിതെന്നും മമത കൂട്ടിച്ചേര്‍ത്തു.
നടി ആഷിക രംഗനാഥിന്റെ ഏറ്റവും പുതിയ മനോഹരമായ ചിത്രങ്ങള്‍ കാണാം
#WATCH West Bengal CM Mamata Banerjee shifted to the back seat of her vehicle after she claimed she was pushed by a few people and suffered a leg injury in Nandigram pic.twitter.com/49wTQ5ye5S
— ANI (@ANI) March 10, 2021
ബംഗാളിലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളില്‍ ഒന്നാണ് നന്ദിഗ്രാം. മമതയുടെ അടുത്ത അനുയായിലും മുന്‍ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയെയാണ് മമത നന്ദിഗ്രാമില്‍ നേരിടുന്നത്. മമത ഭവാനിപൂരില്‍ മാത്രമായിരുന്നു നേരത്തെ മത്സരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നന്ദിഗ്രാമില്‍ എത്തി സുവേന്ദുവിനെ നേരിടുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications