കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നില്ല; നിതി അയോഗ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത

Google Oneindia Malayalam News

കൊൽക്കത്ത: നിതി അയോഗ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിതി ആയോഗിന് സാമ്പത്തീകാധികാരം ഇല്ല. സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങളെ നിതി ആയോഗ് സഹായിക്കില്ലെന്നും വ്യക്തമായി ഇതിനാലാണ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നതെന് മമത ബാനർജി പറഞ്ഞു.

<strong>വീണ്ടും ട്വിസ്റ്റ്!!! കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടിരുന്നെന്ന് പ്രകാശൻ തന്പി</strong>വീണ്ടും ട്വിസ്റ്റ്!!! കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടിരുന്നെന്ന് പ്രകാശൻ തന്പി

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മമതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. നിതി അയോഗിന്റെ കഴിഞ്ഞ വർഷത്തെ യോഗവും മമത ബഹിഷ്ക്കരിച്ചിരുന്നു. പ്ലാനിംഗ് കമ്മീഷന്‍ എടുത്തുമാറ്റി പുതിയ പരിഷ്‌കാരങ്ങളോടെ നിതി ആയോഗ് കൊണ്ടുവന്നതില്‍ മമത നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നിതി ആയോഗ് പിരിച്ചു വിട്ട് ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കണം എന്ന ആവശ്യവും അവര്‍ ഉന്നയിച്ചിരുന്നു.

Mamata Banerjee

യോഗം തന്നെ സംബന്ധിച്ചിടത്തോളം ഉപകാരപ്രദമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2015 ജനുവരി ഒന്നിന് പ്ലാനിംഗ് കമ്മീഷന്‍ എടുത്തുകളഞ്ഞ് മോദി സര്‍ക്കാര്‍ നിതി ആയോഗ് കൊണ്ടുവന്നു. ഇതാകട്ടെ, സംസ്ഥാനങ്ങളെ യാതൊരു തരത്തിലും സാമ്പത്തികമായി സഹായിക്കുന്നുമില്ല. സംസ്ഥാനത്തെ വാർഷിക പദ്ധതികളഎ പോലും ഇത് പരിഗണിക്കുന്നില്ലെന്നും മമത വ്യക്തമാക്കി. ജൂണ്‍ 15നാണ് പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗ് യോഗം വിളിച്ചിരിക്കുന്നത്.
English summary
West Bengal Chief Minister mamata Banerjee will not attend Niti Aayog meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X