Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളില്‍ സ്ഥിതി രൂക്ഷം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസമായിട്ടും പശ്ചിമ ബംഗാള്‍ അശാന്തം. ബുധനാഴ്ച രാത്രി കൊല്‍ക്കത്തയ്ക്കടുത്തുള്ള മധ്യഗ്രാം പ്രദേശത്ത് പശ്ചിമ ബംഗാള്‍ ബിജെപി നേതാവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നയാളുമായ സുവേന്ദു അധികാരിയുടെ അടുത്ത സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു. സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്ര നാഥ് ദത്ത് ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സെന്‍ട്രല്‍ ബാങ്കില്‍ കൗണ്‍സിലറാകാം, 3 ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം
സെന്‍ട്രല്‍ ബാങ്കില്‍ കൗണ്‍സിലറാകാം, 3 ഒഴിവുകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക വിവരമനുസരിച്ച് ചന്ദ്ര നാഥ് ദത്തിന് വളരെ അടുത്തു നിന്നാണ് വെടിയേറ്റത്. അടുത്തുള്ള ഒരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശത്തുള്ള മധ്യഗ്രാമിലാണ് ആക്രമണം നടന്നത്.

West Bengal Clash

അക്രമികള്‍ പോയിന്റ്-ബ്ലാങ്ക് റേഞ്ചില്‍ നിന്ന് ചന്ദ്ര നാഥ് ദത്തിനെ ലക്ഷ്യം വെച്ച് ഒന്നിലധികം വെടിയുതിര്‍ത്തു. ചന്ദ്രനാഥ് കറുത്ത സ്‌കോര്‍പിയോയ്ക്കുള്ളില്‍ ഇരിക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ വെടിയുതിര്‍ത്തതായി അവര്‍ പറഞ്ഞു. ചന്ദ്രനാഥ് രഥിന്റെ മൃതദേഹം നിലവില്‍ മധ്യഗ്രാമിലെ അടുത്തുള്ള ഒരു ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സുവേന്ദു അധികാരി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലത്തെത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു.

ഡോളറും എണ്ണയും വീണു.. സ്വര്‍ണത്തിന് ഗള്‍ഫിലും കുതിപ്പ്; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ പൊന്ന്
ഡോളറും എണ്ണയും വീണു.. സ്വര്‍ണത്തിന് ഗള്‍ഫിലും കുതിപ്പ്; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ പൊന്ന്

അക്രമികളെക്കുറിച്ചുള്ള വിശദാംശങ്ങളും സംഭവങ്ങളുടെ കൃത്യമായ ക്രമവും ഈ ഘട്ടത്തില്‍ വ്യക്തമല്ല. കൊല്‍ക്കത്തയ്ക്കടുത്തുള്ള നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നിയമസഭാ മണ്ഡലമാണ് മധ്യഗ്രാം. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയുടെ ശക്തമായ വെല്ലുവിളിക്കിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രതിന്‍ ഘോഷ് മധ്യംഗ്രാമില്‍ നിന്ന് 2,399 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു.

അതേസമയം ബംഗാളില്‍ മമത ബാനര്‍ജിയടക്കം തോല്‍ക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നഷ്ടപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെ സംസ്ഥാനത്ത് സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തോല്‍വി അംഗീകരിക്കാതെ മമത ബാനര്‍ജി രാഷ്ട്രപതി ഭരണത്തിന് വെല്ലുവിളിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മമതയുടെ പ്രധാന എതിരാളിയായ സുവേന്ദു അധികാരിയുടെ അടുത്ത സഹായി വെടിയേറ്റ് മരിച്ചിരിക്കുന്നത്.

വിജയിയെ തടയാന്‍ ഡിഎംകെ-എഐഎഡിഎംകെ സഖ്യം? ബിജെപി പുറത്ത്, കോണ്‍ഗ്രസ് അകത്ത്; വന്‍ ട്വിസ്റ്റ്!
വിജയിയെ തടയാന്‍ ഡിഎംകെ-എഐഎഡിഎംകെ സഖ്യം? ബിജെപി പുറത്ത്, കോണ്‍ഗ്രസ് അകത്ത്; വന്‍ ട്വിസ്റ്റ്!

ചന്ദ്ര നാഥ് ദത്തിന് തലയിലും നെഞ്ചിലും വയറിലും വെടിയേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിജെപി അനുഭാവികളായി വേഷംമാറി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമത്തിന് പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ച ദിവസമാണ് സുവേന്ദു അധികാരിയുടെ പിഎ കൊല്ലപ്പെട്ടത്. ഭബാനിപൂര്‍ സീറ്റില്‍ മമത ബാനര്‍ജിയെ 15,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയതിന് ശേഷം അധികാരി, മുഖ്യമന്ത്രി സ്ഥാനത്തെത്തും എന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+