കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ ബിജെപി മുന്നേറ്റം; മമത അടിയന്തര യോഗം വിളിച്ചു, നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഗംഭീര മുന്നേറ്റം നടത്തിയ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തൃണമൂല്‍ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യോഗം. തിരഞ്ഞെടുപ്പില്‍ ബംഗാളിലും ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 42 സീറ്റില്‍ ബിജെപി 18 സീറ്റ് നേടി. 22 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും രണ്ടു സീറ്റില്‍ കോണ്‍ഗ്രസുമാണ് ജയിച്ചത്. ബിജെപിക്ക് 40.5 ശതമാനം വോട്ട് ലഭിച്ചിരുന്നു.

21

2014ല്‍ രണ്ടു സീറ്റായിരുന്നു ബിജെപിക്ക്. 17 ശതമാനം വോട്ടും. എന്നാല്‍ ഇത്തവ 18 സീറ്റായി വര്‍ധിച്ചു. പ്രധാന റോളിലേക്ക് ബംഗാളില്‍ ബിജെപി വളര്‍ന്നിരിക്കുന്നു. ഇത് സംബന്ധിച്ച് നേരത്തെ ബിജെപി നേതാക്കള്‍ സൂചന നല്‍കിയിരുന്നു. അതുപോലെ തന്നെ ഫലത്തിലും പ്രകടമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം മമതയെ ആശ്ചര്യപ്പെടുത്തുന്നത് മറ്റൊരു കാര്യത്തിലാണ്. 130 നിയമസഭാ മണ്ഡലത്തില്‍ ബിജെപിയുടെ വോട്ടുകള്‍ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് മമത കണക്കുകൂട്ടുന്നു.

അമേരിക്കന്‍ പട്ടാളം പുറപ്പെടുന്നു; സര്‍വ്വായുധസജ്ജരായി... ഇറാനെ നശിപ്പിക്കുമെന്ന് പ്രഖ്യാപനംഅമേരിക്കന്‍ പട്ടാളം പുറപ്പെടുന്നു; സര്‍വ്വായുധസജ്ജരായി... ഇറാനെ നശിപ്പിക്കുമെന്ന് പ്രഖ്യാപനം

മുഴുവന്‍ സ്ഥാനാര്‍ഥികള്‍, ജില്ലാ അധ്യക്ഷന്‍മാര്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് മമത വിളിച്ച യോഗത്തിനെത്തുക. പോരായ്മകള്‍ വിലയിരുത്തും. ശക്തമായ തിരിച്ചുവരവിന് പദ്ധതികള്‍ ആസൂത്രണം ചെയ്യും. വിമതര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് നേതാക്കള്‍ പ്രതികരിച്ചു.

English summary
West Bengal CM Mamata Banerjee calls for meeting to Analysis Election Result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X