Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധിയുടെ ഓർമകൾക്ക് ഒരു വയസ്; കലൈഞ്ജറുടെ പ്രതിമ മമതാ ബാനർജി അനാച്ഛാദനം ചെയ്തു

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ പ്രതിമ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി അനാച്ഛാദനം ചെയ്തു. കരുണാനിധിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിലാണ് ചടങ്ങ് നടന്നത്. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ ആസ്ഥാന മന്ദിരത്തിന് സമീപമാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

2018 ഓഗസ്റ്റ് 29ന് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു കരുണാനിധിയുടെ അന്ത്യം. ഏറ്റവും കൂടുതൽ കാലം തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവായിരുന്നു അദ്ദേഹം. മമതാ ബാനർജി, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബ നായിഡു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

karunanidhi

മറീനാ ബീച്ചിലെ കരുണാനിധി സമാധിയിലേക്ക് മകനും ഡിഎംകെ അധ്യക്ഷനുമായ സ്റ്റാലിന്റെ നേതൃത്വത്തിൽ അനുസ്മരണ റാലി നടത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി അടക്കമുള്ള പ്രമുഖർ റാലിയിൽ പങ്കെടുത്തു. ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ഉണ്ടായിരുന്നെങ്കിലും തിരക്കുകൾ മൂലം അദ്ദേഹം വിട്ടു നിൽക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+