കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയുടെ ഓർമകൾക്ക് ഒരു വയസ്; കലൈഞ്ജറുടെ പ്രതിമ മമതാ ബാനർജി അനാച്ഛാദനം ചെയ്തു

Google Oneindia Malayalam News

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായിരുന്ന എം കരുണാനിധിയുടെ പ്രതിമ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി അനാച്ഛാദനം ചെയ്തു. കരുണാനിധിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിലാണ് ചടങ്ങ് നടന്നത്. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ ആസ്ഥാന മന്ദിരത്തിന് സമീപമാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം പരിമിതപ്പെടുത്തുമെന്ന് പാകിസ്താൻ; ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കിഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം പരിമിതപ്പെടുത്തുമെന്ന് പാകിസ്താൻ; ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കി

2018 ഓഗസ്റ്റ് 29ന് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു കരുണാനിധിയുടെ അന്ത്യം. ഏറ്റവും കൂടുതൽ കാലം തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവായിരുന്നു അദ്ദേഹം. മമതാ ബാനർജി, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബ നായിഡു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

karunanidhi

മറീനാ ബീച്ചിലെ കരുണാനിധി സമാധിയിലേക്ക് മകനും ഡിഎംകെ അധ്യക്ഷനുമായ സ്റ്റാലിന്റെ നേതൃത്വത്തിൽ അനുസ്മരണ റാലി നടത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി അടക്കമുള്ള പ്രമുഖർ റാലിയിൽ പങ്കെടുത്തു. ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ഉണ്ടായിരുന്നെങ്കിലും തിരക്കുകൾ മൂലം അദ്ദേഹം വിട്ടു നിൽക്കുകയായിരുന്നു.

English summary
West Bengal CM Mamata banerjee unveil the statue of M Karunanidhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X