Get Updates
Get notified of breaking news, exclusive insights, and must-see stories!

112 മരണങ്ങളുടേയും ഉത്തരവാദിത്തം മോദിയ്‌ക്കോ!! പ്രധാനമന്ത്രിയ്ക്ക് ഷോക്ക് ട്രീന്റ്‌മെന്റുമായി മമത

ട്വീറ്റിലാണ് മമത പ്രധാനമന്ത്രിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്

കൊല്‍ക്കത്ത: നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള 112 മരണങ്ങളുടെയും ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 10ലധികം പേര്‍ സംസ്ഥാനത്ത് ബാങ്ക് ക്യൂവില്‍ നില്‍ക്കെ മരിച്ചുവെന്നും മമത കൂട്ടിച്ചേര്‍ത്തു. ട്വീറ്റിലാണ് മമത പ്രധാനമന്ത്രിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

നോട്ട് നിരോധനം ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ ശക്തമായ വിര്‍ശനവുമായി മമത ബാനര്‍ജി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ഞായറാഴ്ച തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

മമത ബാനര്‍ജി

മമത ബാനര്‍ജി

സംസ്ഥാനത്ത് നോട്ട് നിരോധനത്തിന് ശേഷം 12 പേര്‍ മരിച്ചുവെന്നും പശ്ചിമബംഗാളില്‍ മരിച്ച 12 പേരുടെ പട്ടിയ്‌ക്കൊപ്പമാണ് മമത ബാനര്‍ജി പ്രധാനമന്ത്രി പ്രധാന മന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയത്.

പിന്‍വലിക്കുന്നതിന്

പിന്‍വലിക്കുന്നതിന്

നോട്ട് നിരോധനത്തിന് ശേഷം പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്ത മമത മോദി ജനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ തട്ടിയെടുക്കുകയാണെന്നും മമത ട്വീറ്റില്‍ വ്യക്തമാക്കി.

 പൊതുജനങ്ങള്‍

പൊതുജനങ്ങള്‍

പൊതുജനങ്ങള്‍ സര്‍ക്കാരിന്റെ ഭിക്ഷക്കാരല്ല, പിന്നെന്തിനാണ് പണം പിന്‍വലിയ്ക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും മമത ചോദ്യം ചെയ്യുന്നു.

 50 ദിവസങ്ങള്‍

50 ദിവസങ്ങള്‍

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം 50 ദിവസങ്ങള്‍ പിന്നിട്ടതോടെ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2,500ല്‍ നിന്ന് 4,500 ആയി ഉയര്‍ത്തിയിരുന്നു. ജനുവരി ഒന്നുമുതലാണ് ഈ സംവിധാനം നിലവില്‍ വരുന്നത്.

 എടിഎമ്മില്‍

എടിഎമ്മില്‍

ആഴ്ചയില്‍ എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ വ്യത്യാസമില്ല. വ്യക്തികള്‍ക്ക് 24, 000 രൂപയും ചെറുകിട വ്യാപരികള്‍ക്ക് 50,000 രൂപ വരെയും പിന്‍വലിക്കാന്‍ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+