ആര്‍എസ്എസ് ഇനി വര്‍ഗീയത പഠിപ്പിക്കേണ്ട; ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 125 സ്‌കൂളുകള്‍ പൂട്ടുന്നു!
കൂച്ച് ബിഹാര്‍, നോര്‍ത്ത് ദിനാജ്പൂര്‍, നന്ദിയ. പശ്ചിമ മിഡ്‌നാപൂര്‍ എന്നിവിടങ്ങളിലെ സ്‌ക്കൂളുകള്‍ക്കാണ് പൂട്ടു വീഴുന്നത്.
കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ പൂട്ടാനുറച്ച് മമത സര്‍ക്കാര്‍. സര്‍ക്കാര്‍ സിലബസ്സ് പഠിപ്പിക്കാതെ മത വര്‍ഗീയത പഠിപ്പിക്കുന്നു എന്നാരോപിച്ചാണ് ബംഗാള്‍ സര്‍ക്കാര്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബംഗാളിലെ 125 സ്‌കൂളൂകള്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്.
ഈ സ്‌കൂളുകളോട് തങ്ങളുടെ സിലബസ് സംസ്ഥാന സ്‌കൂള്‍ ഡിപ്പാര്‍ട്‌മെന്റിനു മുമ്പില്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കി.

സര്‍ക്കാര്‍ സിലബസ്
ആര്‍എസ്എസ് അനുബന്ധ സ്‌കൂള്‍ ശൃംഗലകളായ ശാരദ ശിശു വിദ്യാ മന്ദിറിനോടും സരസ്വതി വിദ്യാ മന്ദിറിനോടും സ്വന്തം സിലബസ്സ് ഉപേക്ഷിച്ച് സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂള്‍ സിലബസ്സ് പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍
വിദ്യാര്‍ത്ഥികളെ മത വര്‍ഗീയതയാണ് പഠിപ്പിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

നോട്ടീസ് നല്‍കി
കൂച്ച് ബിഹാര്‍, നോര്‍ത്ത് ദിനാജ്പൂര്‍, നന്ദിയ. പശ്ചിമ മിഡ്‌നാപൂര്‍ എന്നിവിടങ്ങളിലെ സ്‌ക്കൂളുകള്‍ക്കാണ് പൂട്ടു വീഴുന്നത്. ഈ സ്‌കൂളുകളോട് തങ്ങളുടെ സിലബസ് സംസ്ഥാന സ്‌കൂള്‍ ഡിപ്പാര്‍ട്‌മെന്റിനു മുമ്പില്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കി.

സ്‌കൂളുകളില്‍
ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളാണ് ഈ സ്‌കൂളുകളിലുള്ളത്. സ്‌കൂളുകളില്‍ ഇത്തരം പഠന രീതി മാത്രമല്ല, ആര്‍എസ്എസ് അനുകൂല പരിപാടികളും സംഘടിപ്പിക്കാറുണ്ട്.

പാര്‍ത്ഥ ചാറ്റര്‍ജി
ഇനിയും വിദ്യാര്‍ത്ഥികളില്‍ മതവര്‍ഗീയത കുത്തിവെക്കുന്ന തരത്തിലുള്ള പഠനമാണ് നടത്തുന്നതെങ്കില്‍ ഈ സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കും. ഇത് വരെ 125 സ്‌കൂളുകളെ കുറിച്ചാണ് സര്‍ക്കാര്‍ സിലബസ്സ് പഠിപ്പിക്കാതെ മതവര്‍ഗീയത പഠിപ്പിക്കുന്നു എന്ന് പരാതി ലഭിച്ചിട്ടുള്ളതെന്ന് ബംഗാള്‍ വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.












Click it and Unblock the Notifications