കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ ഡോക്ടര്‍മാരുടെ പണിമുടക്ക്: ഡോക്ടര്‍മാര്‍ തങ്ങളെയും മര്‍ദ്ദിച്ചെന്ന് മരിച്ചയാളുടെ ബന്ധുക്കൾ

ബംഗാളിലെ ഡോക്ടര്‍മാരുടെ പണിമുടക്ക്: ഡോക്ടര്‍മാര്‍ തങ്ങളെയും മര്‍ദ്ദിച്ചു, അവകാശവാദവുമായി മരിച്ച രോഗിയുടെ ബന്ധുക്കള്‍, തെളിവ് സിസിടിവി ദൃശ്യങ്ങളെന്ന്!! നീല്‍ രത്തന്‍ സിര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ

  • By S Swetha
Google Oneindia Malayalam News

കൊൽക്കത്ത: ദിവസങ്ങളായി തുടരുന്ന ഡോക്ടര്‍മാരുടെ പണിമുടക്കില്‍ തകര്‍ന്ന പശ്ചിമ ബംഗാളിലെ ആരോഗ്യമേഖല പ്രതിസന്ധിയുടെ വക്കിലെത്തി നില്‍ക്കെ നീല്‍ രത്തന്‍ സിര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ (എന്‍ആര്‍എസ്എംസിഎച്ച്) ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മരിച്ച രോഗിയുടെ ബന്ധുക്കള്‍ രംഗത്ത്. ചികിത്സക്കിടെ രോഗി മരിച്ചുവെന്നാരോപിച്ച് ഇവരാണ് തുടക്കത്തില്‍ ആശുപത്രിയില്‍ അക്രമം അഴിച്ചു വിട്ടത്.

യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്കയുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക

എന്‍ആര്‍എസ്എംസിഎച്ചില്‍ മരിച്ച മുഹമ്മദ് സയീദിന്റെ (75) കുടുംബം തങ്ങളുടെ അയല്‍ക്കാര്‍ മാത്രമല്ല കുറ്റവാളികളെന്നും ചില ഡോക്ടര്‍മാരും തങ്ങളെ ആക്രമിച്ചതായി അവകാശപ്പെട്ട് രംഗത്തെത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ സാമുദായികമായി വളച്ചൊടിക്കാന്‍ പലരും ശ്രമിക്കുന്നതായും സയീദിന്റെ ബന്ധു പറഞ്ഞു. ഡോക്ടര്‍മാരും തങ്ങളെ തല്ലിച്ചതച്ചതായും സിസിടിവി ദൃശ്യങ്ങള്‍ ഇത് തെളിയിക്കുമെന്നും സയീദിന്റെ ചെറുമകന്‍ തയാബ് ഹുസൈനും പറഞ്ഞു.

അഞ്ച് പേർ ജയിലിൽ

അഞ്ച് പേർ ജയിലിൽ

'ഓരോ പൗരനും തുല്യനീതി ലഭിക്കേണ്ടതുണ്ട്. ഞങ്ങളുടെ അയല്‍ക്കാരില്‍ അഞ്ച് പേര്‍ അറസ്റ്റിലായി, അവര്‍ ഇപ്പോള്‍ ജയിലിലാണ്. ഡോക്ടര്‍മാരുടെ കാര്യമോ? കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ, അത് നമ്മുടെ അയല്‍ക്കാരായാലും ഡോക്ടര്‍മാരായാലും. അദ്ദേഹം പറഞ്ഞു. എന്‍ആര്‍എസ്എംസിഎച്ചിലെ ഇന്റേണ്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ പരിക്കില്‍ തന്റെ കുടുംബം മുഴുവനും ദുഖിതരാണെന്നും അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ആയിരക്കണക്കിന് രോഗികള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ പണിമുടക്കില്‍ ഹുസൈന്‍ അനുകൂലമല്ല.

ജൂനിയർ ഡോക്ടർക്ക് പരിക്ക്

ജൂനിയർ ഡോക്ടർക്ക് പരിക്ക്

എന്‍ആര്‍എസ്എംസിഎച്ചില്‍ സയീദ് മരിച്ചയുടനെ അക്രമാസക്തമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഒരു ജൂനിയര്‍ ഡോക്ടര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഡോക്ടര്‍മാര്‍ തങ്ങളെ ആക്രമിച്ചതായും ഇത് ഒരു ഏകപക്ഷീയമായ ഏറ്റുമുട്ടലല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ ഇത് തെളിയിക്കുന്നുവെന്നും സയീദിന്റെ ബന്ധു വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരിച്ച തയാബ്, അവരിലൊരാള്‍ ആ സമയത്തെ വികാരത്തിന്റെ പുറത്ത് ഡോക്ടറെ തള്ളിയതാകാമെന്നും ഇത് തികച്ചും മോശമായി എന്നും പറയുന്നു. ഈ നിമിഷത്തിന്റെ ചൂടില്‍ ഒരു ഡോക്ടറുടെ കൈ വലിച്ചിരിക്കാമെന്നും ഇത് മോശം പെരുമാറ്റവും ചൂഷണവുമാണെന്നും പറഞ്ഞു.

ക്ഷമാപണം സ്വീകരിച്ചില്ലെന്ന്

ക്ഷമാപണം സ്വീകരിച്ചില്ലെന്ന്


ഒരിക്കല്‍ പോലീസുകാരുടെ സാന്നിധ്യത്തില്‍ രണ്ടുതവണ ക്ഷമ ചോദിച്ചെങ്കിലും ഡോക്ടര്‍മാര്‍ അവരുടെ ക്ഷമാപണം സ്വീകരിച്ചില്ലെന്നും സയീദിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതില്‍ നിന്ന് കുടുംബത്തെ നിഷേധിച്ചുവെന്നും തയാബ് പറഞ്ഞു. ഡോക്ടര്‍മാര്‍ ഹോക്കി സ്റ്റിക്കുകളും മുളങ്കമ്പുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും തയാബ് പറയുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 സാമുദായിക സ്വരം നൽകാൻ നീക്കം

സാമുദായിക സ്വരം നൽകാൻ നീക്കം


സംഭവത്തിന് സാമുദായിക സ്വരം നല്‍കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നുവെന്നും സയീദിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അതേസമയം, ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചെങ്കിലും കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ആറാം ദിനത്തിലേക്ക് കടന്നു.

 ഡോക്ടർമാരുടെ സുരക്ഷ മുഖ്യം

ഡോക്ടർമാരുടെ സുരക്ഷ മുഖ്യം



ഡോക്ടര്‍മാര്‍ക്ക് ശരിയായ സുരക്ഷ നല്‍കണമെന്ന് മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ മമത ബാനര്‍ജി പാലിച്ചില്ലെങ്കില്‍ ജൂണ്‍ 17 ന് രാജ്യവ്യാപകമായി പണിമുടക്ക് ഐ.എം.എ. പ്രഖ്യാപിച്ചിട്ടുണ്ട്.


English summary
West Bengal: Deceased's relatives claims doctors attacked them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X