Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടേഴ്‌സ് ദിനത്തില്‍ പൊതു അവധി പ്രഖ്യാപിച്ച് മമത ബാനര്‍ജി; വേണ്ടെന്ന് ഡോക്ടര്‍സ് ഫോറം

കൊല്‍ക്കത്ത: ഡോക്ടര്‍മാരോട് ആദരവ് അറിച്ചുകൊണ്ട് ഡോക്ടേഴ്‌സ് ഡേ ആയ ജുലൈ 1 ന് സംസ്ഥാനത്തിന് സമ്പൂര്‍ണ്ണ അവധി പ്രഖ്യാപിച്ച പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി. മമതയുടെ തീരുമാനത്തെ പശ്ചിമ ബംഗാള്‍ ഡോക്ടേഴ്‌സ് ഫോറം പൂര്‍ണ്ണമായും തള്ളികൊണ്ട് ചില ആവശ്യങ്ങളും അവര്‍ മമതക്ക് മുന്നില്‍ വെച്ചു. സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കുന്നതിന് പകരം ഡോക്ടര്‍മാര്‍ക്ക് സംരക്ഷണവും സുരക്ഷയുമാണ് നല്‍കേണ്ടതെന്ന് ഫോറം ആവശ്യപ്പെട്ടു.

mamata

ഡോക്ടര്‍മാരോടും മുന്‍നിര കൊവിഡ് പോരാളികളോടുമുള്ള ആദരവ് അറിയിച്ചുകൊണ്ട് മമത ബാനര്‍ജി പശ്ചിമ ബംഗാളില്‍ ജൂലൈ 1 പൊതു അവധി ദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ കൊവിഡ് രോഗം അതിന്റെ ഏറ്റവും പ്രതിസന്ധിഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഞങ്ങള്‍ അത് പൂര്‍ണ്ണമായും നിരസിക്കുന്നു. പശ്ചിമ ബംഗാള്‍ ഡോക്ടേഴ്‌സ് ഫോറം സെക്രട്ടറി കൗഷിക ചാകിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.

Recommended Video

cmsvideo
    കേരള മോഡലിലൂടെ കോവിഡിനെ തോല്‍പ്പിച്ച് ധാരാവി | Oneindia Malayalam

    സംസ്ഥാന സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ ഞങ്ങളോട് ആദരവ് അറിയിക്കേണ്ടത് ഇങ്ങനെയല്ലായെന്നായിണ് ഡോക്ടര്‍മാരുടെ ആവശ്യം. പകരം അവര്‍ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം. മറ്റ് ഏകൊരു ദിവസത്തേയും പൊലെ അന്നും ഡോകടര്‍മാര്‍ ജീവന്‍ രക്ഷിക്കുന്നതിനായി യുദ്ധകളത്തില്‍ ഉണ്ടാവുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഒപ്പം ഡോക്ടര്‍മാരുടെ സുരക്ഷ, സംരക്ഷണം എന്നിവ ഒരുക്കണമെന്നും ഡോക്ടര്‍മാര്‍ മമതാ ബാനര്‍ജിയോട് ആവശ്യപ്പെടുന്നു.

    കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യം മുതല്‍ ഡോക്ടര്‍മാര്‍ ഇതേ ആവശ്യം മമതാ ബാനര്‍ജിക്ക് മുന്നില്‍ വെക്കുന്നുണ്ട്. അവര്‍ നിരന്തരം ആവശ്യപ്പെടുന്നതും ഇത് തന്നെ. ഇതിനകം തന്നെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. മറ്റ് ചിലര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നതിനാല്‍ തന്നെ സാഹചര്യം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നായിരുന്നു ഡോക്ടേഴ്‌സ് ഫോറത്തിന്റെ ആവശ്യം.

    ജൂണ്‍ 29 നായിരുന്നു മമത ബാനര്‍ജി ഡോക്ടേഴ്‌സ് ദിനം സംസ്ഥാനത്ത് പൊതു അവധി ദിനമായി പ്രഖ്യാപിക്കുന്നത്. ഡോക്ടേഴ്‌സ് ദിനത്തില്‍ കൊവിഡ് കാലത്തെ അവരുടെ സമര്‍പ്പണത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രചോദനം നല്‍കുന്ന ഡോക്ടര്‍മാരുടെ സമര്‍പ്പിത സേവനത്തില്‍ താന്‍ വളരെയധികം നന്ദിയര്‍പ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+