Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടുമടക്കിയ മമതയ്ക്ക് മുന്നില്‍ നിലപാട് മയപ്പെടുത്തി ഡോക്ടര്‍മാര്‍, ചര്‍ച്ചയക്ക് തയ്യാര്‍

കൊല്‍ക്കത്ത: തങ്ങള്‍ മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ തയ്യാറായ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍. അടച്ചിട്ട മുറിയില്‍ ചര്‍ച്ചയ്തക്കായി മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ സ്ഥലം സംബന്ധിച്ച അഭിപ്രായം സംഘടനയുടെ ഇന്ന് ചേരുന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം അറിയിക്കും. പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും ഡോക്ടര്‍മാരുടെ സംഘടാന പ്രതിനിധി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡോക്ടര്‍മാരുടെ സമരത്തിന് രാജ്യവ്യാപക പിന്തുണയേറുകയും തിങ്കളാഴ്ച്ച ദേശീയ പണിമുടക്കിന് ഐഎംഎ അഹ്വാനം ചെയ്യുകയും ചെയ്തതോടെയാണ് തന്‍റെ നിലപാടുകള്‍ മയപ്പെടുത്താന്‍ മമത ബാനര്‍ജി കഴിഞ്ഞ ദിവസം നിര്‍ബന്ധിതയായിവുകയായിരുന്നു. ഡോക്ടര്‍മാര്‍ മുന്നോട്ടുവെക്കുന്ന മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുകയാണെന്നും സമരം അവസാനിപ്പിച്ച് എത്രയും വേഗം ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശേക്കണമെന്നും ഇന്നലെ കൊല്‍ക്കത്തിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മമത അവശ്യപ്പെട്ടു.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കാത്തിനെ തുടര്‍ന്ന് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത മമത സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഡോക്ടർമാരുടെ എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നെന്നും അത് ഡോക്ടർമാർ കേൾക്കാൻ തയ്യാറായില്ലെന്നുമാണ് മമത ഇന്നലെ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടത്.

mamatha

സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് കൊല്‍ക്കത്ത ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്. അതിനിടെ, ആരോഗ്യമേഖല തന്നെ പ്രതിസന്ധിയിലായ സഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.

എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. രോഗി മരിച്ചതിന് പിന്നാലെയായിരുന്നു ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുക, സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറുപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+