കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയേറുന്നു: തിങ്കളാഴ്ച്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎ

Google Oneindia Malayalam News

ദില്ലി: പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തിങ്കളാഴ്ച്ച ദേശീയ പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്തു. അത്യാഹിത വിഭാഗം ഒഴികെ മറ്റൊന്നും തിങ്കളാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

<strong> കാണാതായ സിഐ നവാസിനെ കണ്ടെത്തി: കണ്ടെത്തിയത് തമിഴ്നാട്ടില്‍ നിന്ന്, ഉച്ചയോടെ എറണാകുളത്ത് എത്തിക്കും</strong> കാണാതായ സിഐ നവാസിനെ കണ്ടെത്തി: കണ്ടെത്തിയത് തമിഴ്നാട്ടില്‍ നിന്ന്, ഉച്ചയോടെ എറണാകുളത്ത് എത്തിക്കും

ആശുപത്രികള്‍ക്ക് സുരക്ഷ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറുകളുടെ ചുമതലയാണെന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിഷേധം തുടരുമെന്നും ഐഎംഎ പറഞ്ഞു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ആശുപ്രതികള്‍ കേന്ദ്രീകരിച്ച് ധര്‍ണകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കും. ആശുപത്രികള്‍ക്ക് നേരേയുള്ള അക്രമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ദേശീയ നിയമം നിര്‍മ്മിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

<strong> മോദി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സംസാരിച്ചു, ഔദ്യോഗിക കൂടിക്കാഴ്ചയില്ല, സൗഹൃദം പങ്കുവെക്കൽ!</strong> മോദി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി സംസാരിച്ചു, ഔദ്യോഗിക കൂടിക്കാഴ്ചയില്ല, സൗഹൃദം പങ്കുവെക്കൽ!

ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച്ച സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ദില്ലി, മുംബൈ, ഹൈദരാബാദ്, ഛണ്ഡീഗഢ്, ജയ്പൂര്‍, ലഖ്നൗ, ഗോവ, കര്‍ണാടക, ഒഡീഷ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങല്‍ തുടങ്ങിയ ഇടങ്ങളിലെ ഡോക്ടര്‍മാര്‍ സുചനാ പണിമുടക്കില്‍ പങ്കുചേര്‍ന്നു.

doctorstrik

എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. രോഗി മരിച്ചതിന് പിന്നാലെയായിരുന്നു ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുക, സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറുപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

<strong> ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി നടിയും സംവിധായകയുമായ അപര്‍ണ സെന്‍</strong> ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി നടിയും സംവിധായകയുമായ അപര്‍ണ സെന്‍

English summary
west bengal doctors strike; nation wide strike on 17th monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X