കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വരം കടുപ്പിച്ച് ഡോക്ടര്‍മാര്‍; ആദ്യം മുഖ്യമന്ത്രി മാപ്പ് പറയണം, മധ്യസ്ഥ ചര്‍ച്ച പിന്നീട്

Google Oneindia Malayalam News

കൊല്‍ക്കത്ത: സമവായ ചര്‍ച്ചയ്ക്കുള്ള മമതാ ബാനര്‍ജിയുടെ ക്ഷണം നിരസിച്ച് ബംഗാളില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍. മുഖ്യമന്ത്രി ആദ്യം മാപ്പ് പറയണമെന്നും അതിന് ശേഷം മാത്രം ചര്‍ച്ചയെക്കുറിച്ച് ആലോക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഡോക്ടര്‍മാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഒത്തുതീര്‍പ്പിനായി ഡോക്ടര്‍മാരുടെ പ്രതിനിധികളെ മമത സെക്രട്ടറിയേറ്റിലേക്ക് വിളിച്ചിരുന്നു.

എന്നാല്‍ എന്‍ആര്‍എസ്എം മെഡിക്കല്‍ കോളേജില്‍ മമത നേരിട്ട് എത്തി ഡോക്ടര്‍മാര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞാല്‍ മാത്രം ചര്‍ച്ചക്ക് തയ്യാറാകുമെന്നാണ് സമരിത്തിലേര്‍പ്പെട്ടിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിധി അനിരുദ്ധന്‍ ദത്ത വ്യക്തമാക്കുന്നത്. തങ്ങള്‍ ഉന്നയിച്ച് ആറ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong> ചന്തയില്‍ അരിച്ചാക്ക് ചുമന്ന് നടന്ന ദരിദ്രനായ നവാസ്: ജീവക്കാനറിയാത്തവനെന്ന കളിയാക്കല്‍, കുറിപ്പ്</strong> ചന്തയില്‍ അരിച്ചാക്ക് ചുമന്ന് നടന്ന ദരിദ്രനായ നവാസ്: ജീവക്കാനറിയാത്തവനെന്ന കളിയാക്കല്‍, കുറിപ്പ്

വ്യാഴാഴ്ചയായിരുന്ന മമത ബാനര്‍ജി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ്എസ്കെഎം ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ സമരത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഡോക്ടര്‍മാരുടെ സമരം ബിജെപി സ്‌പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു മമതയുടെ വിമര്‍ശനം.

doctors-strike

അതേസമയം, ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തിങ്കളാഴ്ച്ച ദേശീയ പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആഹ്വാനം ചെയ്തിട്ടുണ്ട്. അത്യാഹിത വിഭാഗം ഒഴികെ മറ്റൊന്നും തിങ്കളാഴ്ച പ്രവര്‍ത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ആശുപത്രികള്‍ക്ക് സുരക്ഷ നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറുകളുടെ ചുമതലയാണെന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിഷേധം തുടരുമെന്നും ഐഎംഎ പറഞ്ഞു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ആശുപ്രതികള്‍ കേന്ദ്രീകരിച്ച് ധര്‍ണകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കും. ആശുപത്രികള്‍ക്ക് നേരേയുള്ള അക്രമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ദേശീയ നിയമം നിര്‍മ്മിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. രോഗി മരിച്ചതിന് പിന്നാലെയായിരുന്നു ബന്ധുക്കള്‍ ഡോക്ടറെ ആക്രമിച്ചത്.

English summary
west bengal doctors strike; protesting doctors rejects mamata's invite for talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X