കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

44 സീറ്റുകള്‍, 373 സ്ഥാനാര്‍ത്ഥികള്‍; പശ്ചിമബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 44 സീറ്റുകളിലേക്ക് നടക്കുന്ന നാലാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വടക്കന്‍ ബംഗാളിലെ കൂച്ച് ബെഹാര്‍, അലിപൂര്‍ദുര്‍ ജില്ലകളിലും ദക്ഷിണ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി ജില്ലകളിലും വ്യാപിച്ചുകിടക്കുന്ന സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോ അടക്കമുള്ള പ്രമുഖ നേതാക്കള്‍ ഈ ഘട്ടത്തില്‍ ജനവിധി തേടും.

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

west bengal

15,940 പോളിംഗ് സ്‌റ്റേഷനുകളില്‍ രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. 58,82,514 പുരുഷന്മാരും 56,98,218 സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ 290 പേരും ഉള്‍പ്പെടെ 1,15,81,022 വോട്ടര്‍മാരാണുള്ളത്. ആകെ 373 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന സീറ്റുകളിലാണ് നാലാം ഘട്ടത്തിനുള്ള പോളിംഗ് നടക്കുന്നത്. 44 സീറ്റില്‍ വെറും അഞ്ച് സീറ്റ് മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് നഷ്ടമായത്. മദാരിഹാത്ത്, ജാദവ്പൂര്‍, കൂച്ച് ബെഹാര്‍ ഉത്തര്‍, ചമ്പ്ദാനി, പാണ്ഡുവ എന്നിവയായിരുന്നു അവ.

കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, പശ്ചിമ ബംഗാള്‍ മന്ത്രിമാരായ പാര്‍ത്ത ചാറ്റര്‍ജി, അരൂപ് ബിശ്വാസ്, ബിജെപി എംപിമാരായ ലോക്കറ്റ് ചാറ്റര്‍ജി, നിസിത് പ്രമാണിക് എന്നിവരാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

ആത്മഹത്യയ്ക്ക് മുന്നിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല ഞാൻ; വ്യാജപ്രചരണങ്ങളിൽ പ്രതികരിച്ച് സ്പീക്കർആത്മഹത്യയ്ക്ക് മുന്നിൽ അഭയം പ്രാപിക്കുന്ന ഭീരുവല്ല ഞാൻ; വ്യാജപ്രചരണങ്ങളിൽ പ്രതികരിച്ച് സ്പീക്കർ

സൗഹൃദങ്ങളില്‍ മതം കാണരുത്, മതം കയറ്റുകയുമരുത്; നവീനിനെയും ജാനകിയെയും അഭിനന്ദിച്ച് ശശികലസൗഹൃദങ്ങളില്‍ മതം കാണരുത്, മതം കയറ്റുകയുമരുത്; നവീനിനെയും ജാനകിയെയും അഭിനന്ദിച്ച് ശശികല

English summary
West Bengal Election 2021: 4th phase of polling for 44 seats in West Bengal will take place today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X