കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു; ബംഗാളില്‍ ബിജെപി കളിമാറ്റുന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി-ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി റാലിയില്‍ അദ്ദേഹം പങ്കെടുത്തു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ റാലി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്. നിമയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ കരുത്ത് നല്‍കുമിത് എന്നാണ് പ്രതീക്ഷ. 70കാരനായ ചക്രവര്‍ത്തിയെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമാക്കാനാണ് ആലോചിക്കുന്നത്. ബംഗാളില്‍ ഒട്ടേറെ ആരാധകരുള്ള താരമാണ മിഥുന്‍ ചക്രവര്‍ത്തി.

02

ഒട്ടേറെ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മിഥുന്‍ ചക്രവര്‍ത്തി നേരത്തെ നക്‌സലൈറ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയ വ്യക്തി ആയിരുന്നു. 2011ല്‍ ബംഗാളില്‍ മമത ബാനര്‍ജി അധികാരത്തിലെത്തിയ ശേഷമാണ് അദ്ദേഹം രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമായത്. 2014ല്‍ മിഥുന്‍ ചക്രവര്‍ത്തിയെ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ശാരദാ തട്ടിപ്പ് വിവാദം ശക്തിപ്പെട്ട വേളയില്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം 2017ല്‍ രാജ്യസഭാംഗത്വം രാജിവെക്കുകയായിരുന്നു.

പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?പൊന്നാനിയിലെ സിപിഎം പ്രവര്‍ത്തകര്‍ ബസ് വിളിച്ചു... ശ്രീരാമകൃഷ്ണന് പകരം ടിഎം സിദ്ദിഖ് മതി... ആരാണ് സിദ്ദിഖ്?

ശാരദാ ഗ്രൂപ്പിന്റെ ടെലിവിഷന്‍ ചാനലിന്റെ അംബാസഡര്‍ ആയിരുന്നു മിഥുന്‍ ചക്രവര്‍ത്തി. തട്ടിപ്പ് കേസില്‍ ഇദ്ദേഹത്തെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നികുതി വെട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെട്ട 1.19 കോടി രൂപ അദ്ദേഹം ഇഡിക്ക് കൈമാറി. വൈകാതെയാണ് എംപി പദവി രാജിവച്ചത്. നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണ വിധേയരായ കേസായിരുന്നു ശാരദാ ചിട്ടി തട്ടിപ്പ്. പ്രതികളായ നിരവധി തൃണമൂല്‍ നേതാക്കള്‍ പിന്നീട് ബിജെപിയില്‍ ചേരുന്നതാണ് കണ്ടത്. മുകുള്‍ റോയ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കുടുങ്ങിയ കേസായിരുന്നു ഇത്. ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ് മുകുള്‍ റോയ്. ബിജെപിയില്‍ ചേര്‍ന്ന ശേഷം കേസ് അന്വേഷണ പരിധിയില്‍ നിന്ന് ഇവരെ മാറ്റിനിര്‍ത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളുംകോണ്‍ഗ്രസ് കമല്‍ഹാസനൊപ്പം പോകില്ല; 41ല്‍ നിന്ന് 25ലേക്ക്, തമിഴ്‌നാട്ടില്‍ സീറ്റ് ധാരണ, പാര്‍ലമെന്റ് സീറ്റുകളും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

എംപി പദവി രാജിവച്ച ശേഷം പൊതുരംഗത്ത് സജീവമായിരുന്നില്ല മിഥുന്‍ ചക്രവര്‍ത്തി. ചികില്‍സാവശ്യാര്‍ഥം വിദേശത്തേക്ക് പോകുകയും ചെയ്തു. 2019ല്‍ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. 2020ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും കൊറോണ കാരണം റിലീസ് നീട്ടി വച്ചു. പിന്നീടാണ് മിഥുന്‍ ചക്രവര്‍ത്തിയെ നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് കണ്ടത്. ശേഷം ലഖ്‌നൗവിലെ ആര്‍എസ്എസ് ഓഫീസിലും വന്നു. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമല്ലെന്നായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രതികരണം. അധികം വൈകിയില്ല, ഇപ്പോള്‍ ബിജെപിയില്‍ ചേരുകയും ചെയ്തു.

നടി വിമല രാമന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
West Bengal Election 2021: Actor Mithun Chakraborty joins BJP Before Narendra Modi Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X